ദുബായിൽ സാഹിത്യസായാഹ്നം സംഘടിപ്പിക്കുന്നു
ദുബായ് ∙ ചിന്മയ ലിറ്ററേച്ചർ ക്ലബ്ബും (ചിന്മയ മിഷൻ കോളേജ് അലുംനി യുഎഇ ചാപ്റ്റർ)സമസ്യ യുഎഇ ടീമും (സുസമസ്യ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മലപ്പുറം) സംയുക്തമായി അക്കാഫ് അസോസിയേഷൻ ഹാൾ ദുബായിൽ ജൂലൈ പതിനാലിന് വൈകുന്നേരം അഞ്ചരമണിക്ക് സംഘടിപ്പിക്കും.

ദുബായ് ∙ ചിന്മയ ലിറ്ററേച്ചർ ക്ലബ്ബും (ചിന്മയ മിഷൻ കോളേജ് അലുംനി യുഎഇ ചാപ്റ്റർ) സമസ്യ യുഎഇ ടീമും (സുസമസ്യ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മലപ്പുറം) സംയുക്തമായി ദുബായിൽ സാഹിത്യസായാഹ്നമെന്ന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ പതിനാലിന് വൈകുന്നേരം അഞ്ചരമണിക്ക് അക്കാഫ് അസോസിയേഷൻ ഹാൾ ദുബായിലാണ് പരിപാടി നടക്കുക.
എഴുത്തുകാരനായ ഇ.കെ ദിനേശന്റെ നേതൃത്വത്തിൽ ദീപ സുരേന്ദ്രന്റെ ആടണം പോൽ പാടണം പോൽ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച നടത്തും. ബിജു ജോസഫിന്റെ അദൃശ്യഭാവം എന്ന നോവലിന്റെയും, സിദ്ധീഖ് കോട്ടായിയുടെ കലക്കുവെള്ളത്തിലെ മാനത്തുകണ്ണികൾ എന്ന നോവലിന്റെയും കവർ പേജ് പ്രകാശനം രാധാകൃഷ്ണൻ മച്ചിങ്ങൽ നിർവഹിക്കും. ചടങ്ങിൽ ഇക്കൊല്ലത്തെ സുസമസ്യ സുവർണപ്രതിഭ അവാർഡ് നേടിയ ഫിനോസ് ചാന്ദിരകത്തിനെ ആദരിക്കും.