കുവൈത്തിൽ ചെറിയ ശിക്ഷയ്ക്ക് പകരം ഇനി നിർബന്ധിത സാമൂഹികസേവനം
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ചെറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് തടവിനു പകരം നിർബന്ധിത സാമൂഹികസേവനം നൽകാൻ നീതിന്യായ മന്ത്രാലയം തീരുമാനിച്ചു. 2 മാസത്തിൽ കൂടാത്ത തടവിന് വിധിക്കപ്പെട്ടവർക്കാണ് സാമൂഹിക സേവനത്തിന് അവസരമൊരുക്കുന്നത്.ഗതാഗതം, മുനിസിപ്പാലിറ്റി, പ്രിന്റിങ് ആൻഡ് പബ്ലിഷിങ് തുടങ്ങിയ

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ചെറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് തടവിനു പകരം നിർബന്ധിത സാമൂഹികസേവനം നൽകാൻ നീതിന്യായ മന്ത്രാലയം തീരുമാനിച്ചു. 2 മാസത്തിൽ കൂടാത്ത തടവിന് വിധിക്കപ്പെട്ടവർക്കാണ് സാമൂഹിക സേവനത്തിന് അവസരമൊരുക്കുന്നത്. ഗതാഗതം, മുനിസിപ്പാലിറ്റി, പ്രിന്റിങ് ആൻഡ് പബ്ലിഷിങ് തുടങ്ങിയ നിയമലംഘനങ്ങളിൽപെട്ട് ഹ്രസ്വകാല തടവിനു വിധിക്കപ്പെട്ടവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സാമൂഹിക സേവനത്തിലേക്ക് കുറ്റവാളികളെ ആകർഷിക്കുന്നതിലൂടെ തെറ്റു തിരുത്തി ജീവിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. കോടതി നടപടികൾ ലഘൂകരിക്കാനും വേഗത്തിൽ കേസ് തീർപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചില കേസുകളുടെ വിചാരണ ഓൺലൈൻ വഴിയാക്കുമെന്നും പറഞ്ഞു.