എസ്എംഎ ടൈപ്പ് വൺ ബാധിച്ച് ചികിത്സ തേടുന്ന മൽഖ റൗഹിയുടെ ചികിത്സ ഫണ്ട് ശേഖരണത്തിനായി വിവിധ പരിപാടികളുമായി ഖത്തറിലെ പ്രവാസി സംഘടനകൾ.

എസ്എംഎ ടൈപ്പ് വൺ ബാധിച്ച് ചികിത്സ തേടുന്ന മൽഖ റൗഹിയുടെ ചികിത്സ ഫണ്ട് ശേഖരണത്തിനായി വിവിധ പരിപാടികളുമായി ഖത്തറിലെ പ്രവാസി സംഘടനകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എംഎ ടൈപ്പ് വൺ ബാധിച്ച് ചികിത്സ തേടുന്ന മൽഖ റൗഹിയുടെ ചികിത്സ ഫണ്ട് ശേഖരണത്തിനായി വിവിധ പരിപാടികളുമായി ഖത്തറിലെ പ്രവാസി സംഘടനകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ എസ്എംഎ ടൈപ്പ് വൺ ബാധിച്ച് ചികിത്സ തേടുന്ന മൽഖ റൗഹിയുടെ ചികിത്സ ഫണ്ട് ശേഖരണത്തിനായി വിവിധ പരിപാടികളുമായി ഖത്തറിലെ പ്രവാസി സംഘടനകൾ. ഖത്തർ കെഎംസിസി, പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം, ഇൻകാസ് ഖത്തർ യൂത്ത് വിങ് എന്നീ മുൻനിര സംഘടനകളാണ് ഫണ്ട് ശേഖരണം ലക്ഷ്യം വെച്ച് പരിപാടികൾ സംഘടിപ്പിക്കുന്നത്.

പ്രവാസി വെൽഫെയർ ചിത്രരചനയിലൂടെ ഫണ്ട് കണ്ടെത്താൻ ശ്രമിക്കുമ്പോൾ ആയിരക്കണക്കിനാളുകളെ പങ്കാളികളാക്കി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചാണ് ഖത്തർ കെഎംസിസിയും, ഇൻകാസ് യൂത്ത് വിങ്ങും  ഫണ്ട് ശേഖരണത്തിനായി ശ്രമിക്കുന്നത്. 1.16 കോടി ഖത്തർ റിയാൽ മരുന്നിനു മാത്രമായി ആവശ്യമുള്ള ഫണ്ട് ശേഖരണം ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. ഖത്തറിനകത്ത് നിന്നും പുറത്തുനിന്നുള്ള നിരവധി ആളുകളുടെ സംഭാവനയിലൂടെ ലക്ഷ്യം വയ്ക്കുന്ന തുകയുടെ പകുതിയിലധികം ഇതുവരെയായി ശേഖരിച്ചിട്ടുണ്ട്. ഖത്തറിലെ വിവിധ സംഘടനകൾ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ച്‌ ഉണ്ടാക്കിയ ഫണ്ടും  വിവിധ സ്ഥാപനങ്ങളും വ്യക്തികളും നൽകിയ വലിയ സംഭാവനകളുമാണ് ചികിത്സ ഫണ്ട് 60  ലക്ഷം റിയാലിന് മുകളിലെത്തി നിൽക്കുന്നത്.

ADVERTISEMENT

പ്രവാസി വെൽഫെയറിന് കീഴിൽ നടക്കുന്ന ചിത്രരചന ജൂലൈ 12 ന് രണ്ടു മണിമുതൽ അൽ  അറബി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ വിഭാഗങ്ങളിലായി വിദ്യാർഥികൾ ഉൾപ്പെടെ ആയിരത്തിലധികം ആളുകൾ ചിത്രരചന മത്സരത്തിൽ പങ്കെടുക്കുമെന്ന് പരിപാടിയുടെ ജനറൽ കൺവീനർ മുനീഷ് എ.സി. പറഞ്ഞു. കിൻഡർ ഗാർഡൻ, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മുതിർന്നവർക്ക് പങ്കെടുക്കാവുന്ന അഡൾട്ട് എന്നീ ഇനകളിലാണ്  മത്സരം.  20 മുതൽ 25 റിയാൽ വരെയാണ് റജിസ്ട്രേഷൻ ഫീസ്. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും . ഈ പരിപാടി ലഭിക്കുന്ന മുഴുവൻ ഫണ്ടും മൽഖ റൗഹിയുടെ ചികിത്സയ്ക്കുവേണ്ടി ചെലവഴിക്കുമെന്നും  ഒരു മത്സരം എന്നതിലുപരി ഒരു ജീവകാരുണ്യ പ്രവർത്തനം കൂടിയായി  ഇതിനെ കാണണമെന്നും ജനറൽ കൺവീനർ എസി മുനീഷ് പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 50931899 / 70473380  എന്നീ  നമ്പറുകളിൽ  ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യാം .

ഖത്തർ കെഎംസിസി സംസ്ഥാന സമിതി മൽഖ റൗഹിയുടെ ചികിത്സക്കായി 10 ലക്ഷം റിയാൽ ശേഖരിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. മണ്ഡലം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇതുവരെ ഏതാണ്ട് 4 ലക്ഷത്തോളം റിയാൽ ഖത്തർ കെഎംസിസി ശേഖരിച്ചു കഴിഞ്ഞു. ജൂലൈ 12 വെള്ളി, 19 വെള്ളി എന്നീ രണ്ട് ദിവസങ്ങളിലായി പതിനയ്യായിരം ആളുകൾ ബിരിയാണി ചലഞ്ചിൽ പങ്കാളികളാകും. 20 റിയാലാണ് ഒരു ബിരിയാണിക്ക് ഈടാക്കുന്നത്. ഭക്ഷണം സുരക്ഷിതമായും കൃത്യസമയത്തും എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ എംപി പറഞ്ഞു. 250 ഓളം ഡ്രൈവർമാരും വാഹനങ്ങളും 400 ഓളം വളണ്ടിയർമാരും ബിരിയാണി ചലഞ്ചിന്റെ ഭാഗമായി  പ്രവർത്തിക്കും.

ADVERTISEMENT

ഇൻകാസ് യൂത്ത് വിങ് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച്‌ ജൂലൈ 24 വെള്ളിയാഴ്ചയാണ് നടക്കുക. 20 റിയാൽ നിരക്കിൽ മുൻകൂട്ടി ഓർഡർ സ്വീകരിച്ചായിരിക്കും വിതരണം  നടത്തുക. വരച്ചും വിളമ്പിയും ഖത്തറിലെ പ്രമുഖ സംഘടനകൾ സംഘടിപ്പിക്കുന്ന ഈ പരിപാടികൾ മൽഖ റൗഹിയുടെ ഫണ്ട് ശേഖരണത്തിന് കൂടുതൽ സഹായകരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഫണ്ട്  ശേഖരണത്തോടൊപ്പം വിഷയം പൊതു ശ്രദ്ധയിൽ നിലനിർത്താനും  ഇത്തരം  പരിപാടികൾ  കൊണ്ട്  സാധിക്കും. കഴിഞ്ഞ മാസങ്ങളിൽ  നിരവധി സംഘടനകൾ ഫണ്ട്  ശേഖരണത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

English Summary:

Malkha Rawhi Treatment Fund: Aid from Pravasi Associations