മനാമ∙ മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എംഡബ്ല്യുപിഎസ്) വേനൽക്കാല ജോലി നിരോധനം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കാമ്പെയ്ൻ ആരംഭിച്ചു, നിലവിലുള്ള നിരോധനം രണ്ട് മാസത്തിൽ നിന്ന് മൂന്ന് മാസമായി ഉയർത്താനാണ് "എക്‌സ്റ്റെൻഡ് ദ ഷെയ്ഡ്" എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. കാമ്പെയ്‌നിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എംഡബ്ല്യുപിഎസ്) വേനൽക്കാല ജോലി നിരോധനം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കാമ്പെയ്ൻ ആരംഭിച്ചു, നിലവിലുള്ള  നിരോധനം രണ്ട് മാസത്തിൽ നിന്ന് മൂന്ന് മാസമായി ഉയർത്താനാണ് "എക്‌സ്റ്റെൻഡ് ദ ഷെയ്ഡ്" എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

കാമ്പെയ്‌നിന് പിന്തുണ നേടുന്നതിനായി സൊസൈറ്റി ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുമായി ചർച്ച നടത്തിവരികയാണെന്ന് എംഡബ്ല്യുപിഎസ് പ്രസിഡന്റ് മോണ അൽ മൊയ്യെദ് പറഞ്ഞു. 2007-ൽ ഉച്ചവിശ്രമനിയമം നടപ്പിലാക്കുന്നതിൽ ബഹ്‌റൈൻ മുൻകൈയെടുത്തപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ നിരോധനം മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുള്ളതായും  അവർചൂണ്ടിക്കാണിച്ചു .

ADVERTISEMENT

മാത്രമല്ല, ഉൽപ്പാദനക്ഷമത വർധിച്ചതും തൊഴിലാളികൾക്കിടയിലെ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ കുറയുന്നതും ശ്രദ്ധയിൽപ്പെടുത്തി  നിരോധനത്തിന്റെ ഗുണപരമായ സ്വാധീനം അവർ എടുത്തുപറഞ്ഞു . 

"Extend the Shade" എന്ന കാമ്പെയ്ൻ വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു, പ്രത്യേകിച്ച് ചൂട് കൂടുതലുള്ള സമയത്ത്. ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും തൊഴിൽ നിരോധനം നീട്ടേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.

ADVERTISEMENT

ഈ സുപ്രധാന മാറ്റത്തിൽ പങ്കാളികളാകാൻ  എല്ലാവരോടും അഭ്യർഥിക്കുന്നതായി കഴിഞ്ഞ ദിവസം നടത്തിയ ഓൺലൈൻ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. നമ്മുടെ തൊഴിലാളികളുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കാൻ ക്യാമ്പെയിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി മാധവൻ കല്ലത്ത് പറഞ്ഞു. 

തൊഴിൽ നിരോധനം നീട്ടുന്നത് ധാർമികമായ ഒരു അനിവാര്യത മാത്രമല്ല, രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിലെ നിക്ഷേപം കൂടിയാണെന്ന്  മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി വിശ്വസിക്കുന്നു. ജോലി നിരോധന കാലയളവിൽ എന്തെങ്കിലും നിരീക്ഷണങ്ങളോ ലംഘനങ്ങളോ റിപ്പോർട്ട് ചെയ്യുന്നതിനായി പൗരന്മാർക്കും താമസക്കാർക്കുമായി 32265727  ബന്ധപ്പെടാവുന്നതാണെന്ന് മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു

English Summary:

Migrant Workers Protection Society Calls for Extended Sunshade Ban