റിയാദ് ∙ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വളരുന്ന കുരങ്ങുകൾക്ക് ആഹാരം നൽകുന്നവർക്ക് 500 റിയാൽ പിഴ നൽകുമെന്ന് സൗദി വന്യജീവി വികസനകേന്ദ്രമായ എൻ സി ഡബ്ല്യു അറിയിച്ചു. സൗദിയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ തായിഫ് മുതൽ മക്ക, മദീന, അൽബാഹ,ജസാൻ, നജ്റാൻ, അസീർ എന്നിവിടങ്ങളിലാണ് പ്രധാനമായും ബബൂൺ ഇനം കുരങ്ങുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വളരുന്ന കുരങ്ങുകൾക്ക് ആഹാരം നൽകുന്നവർക്ക് 500 റിയാൽ പിഴ നൽകുമെന്ന് സൗദി വന്യജീവി വികസനകേന്ദ്രമായ എൻസിഡബ്ല്യു അറിയിച്ചു.  സൗദിയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ തായിഫ് മുതൽ മക്ക, മദീന, അൽബാഹ,ജസാൻ, നജ്റാൻ, അസീർ എന്നിവിടങ്ങളിലാണ് പ്രധാനമായും ബബൂൺ ഇനം കുരങ്ങുകൾ കാണപ്പെടുന്നത്. പാകം ചെയ്ത ആഹാരമോ അവയ്ക്ക് അഹിതമായവയോ ഭക്ഷണമായി നൽകുന്നത് കുരങ്ങുകളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും അവയുടെ ജീവിത വ്യവസ്ഥിതിയെ തന്നെ ദോഷകരമായി ബാധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കുരുങ്ങുകൾ കൂട്ടമായി വസിക്കുന്ന 500ഓളം  ഇടങ്ങളിൽ ഡ്രോണുകളും മറ്റുമുപയോഗിച്ച് നടത്തിയ പഠനത്തിൽ 41000ത്തിലധികം എണ്ണത്തെയാണ് കഴിഞ്ഞ ജനുവരിയിൽ കണ്ടെത്തിയത്.

രാജ്യത്ത് വിവിധ  പ്രധാന നഗരങ്ങളിലും,ഗ്രാമങ്ങളിലും കാർഷികമേഖലകളിലും പൊതു നിരത്തുകളിലുമൊക്കെയുള്ള   ആകെ മൊത്തം കുരങ്ങുകളുടെ വിവരശേഖരണത്തിന്റെ രണ്ടാം ഘട്ടം 2026 ഡിസംബറിൽ അവസാനിക്കും. വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരുന്ന 159 ഓളം നിരീക്ഷിണ ക്യാമറകളുപയോഗിച്ച് തുടരുന്ന വിവരശേഖരണത്തിന്റെ ആദ്യഘട്ടത്തിൽ 400 ഓളം ആവാസ കേന്ദ്രങ്ങളിലായി 3000ത്തോളം ബബൂൺ ഇനം കുരങ്ങളെ കണ്ടെത്തിയിരുന്നു.  2030 വരെ നീണ്ടുനിൽക്കുന്ന മൂന്നാംഘട്ട പദ്ധതിയിൽ ഇവയുടെ നിലനിൽപ്പിനും നിയന്ത്രണത്തിനും പെറ്റുപെരുകുന്നതുമൂലമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മറ്റു പരിഹാരങ്ങളുമാണ് ഉൾപ്പെടുത്തുന്നത്. കുരങ്ങുകൾക്ക് നിയമം ലംഘിച്ച് ആഹാരം നൽകുന്നത്  ശ്രദ്ധയിൽപ്പെട്ടാൽ 19914 എന്ന നമ്പരിൽ ബന്ധപ്പെട്ടു വിവരം ധരിപ്പിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

English Summary:

NCW Announced That Those who Feed the Monkeys will be Fined 500 Riyals