ADVERTISEMENT

റിയാദ് ∙ ഇന്ത്യക്കാരനടക്കം വിദഗ്‌ധരായ 16 ഡോക്ട‌ർമാർക്ക് പൗരത്വം നൽകി സൗദി അറേബ്യ. കിങ് സൗദ് മെഡിക്കൽ സിറ്റിയിലെ എമർജൻസി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഹെഡ് ആയ ഡോക്‌ടർ ഷമീം അഹമ്മദാണ് പൗരത്വം ലഭിച്ച ഇന്ത്യക്കാരൻ.

അതോടൊപ്പം വിവിധ മെഡിക്കൽ മേഖലകളിൽ പ്രാവീണ്യം ലഭിച്ച സിറിയൻ, ഇിജിപ്ഷ്യൻ അമേരിക്കൻ പൗരൻമാരടക്കം വിവിധ രാജ്യക്കാർ പൗരത്വം ലഭിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.  ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സ്ഥാപനമായ നൂൺ സിഇഒ ഫറാസ് ഖാലിദ്, ഹദീസ് വിദഗ്‌ധനും എഴുത്തുകാരനുമായ പ്രഫ. മുഹമ്മദ് ബിൻ ഇസ്ഹാഖ് ബിൻ മുഹമ്മദ് ആലു ഇബ്രാഹിം, റിയാദ് ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പ്രഫസറും മതപണ്ഡിതനുമായ മാഹിർ അബ്ദു‌ൽറഹീം ഖോജ എന്നിവർ പൗരത്വം നേടിയിരുന്നു.  വിവിധ മേഖലകളിൽ വിദഗ്‌ധരായ ഒട്ടേറെ പേർക്ക് സൗദി അറേബ്യ പൗരത്വം നൽകിയിട്ടുണ്ട്.

English Summary:

Saudi Arabia granted citizenship to 16 doctors including an Indian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com