യുഎഇയിൽ കുതിച്ചുയർന്നു താപനില; ഇന്നലെ രേഖപ്പെടുത്തിയത് 50.8 ഡിഗ്രി
ദുബായ് ∙ യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും താപനില കുതിച്ചുയരുന്നു. ഇന്നലെ (ചൊവ്വ) സ്വീഹാനിൽ താപനില 50.8 ഡിഗ്രിയിൽ എത്തി. ദേശീയ കാലാവസ്ഥാ കേന്ദ്രം റിപോർട് പ്രകാരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാജ്യത്ത് ഉയർന്ന താപനില 50.7 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്നു. ഇൗ

ദുബായ് ∙ യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും താപനില കുതിച്ചുയരുന്നു. ഇന്നലെ (ചൊവ്വ) സ്വീഹാനിൽ താപനില 50.8 ഡിഗ്രിയിൽ എത്തി. ദേശീയ കാലാവസ്ഥാ കേന്ദ്രം റിപോർട് പ്രകാരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാജ്യത്ത് ഉയർന്ന താപനില 50.7 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്നു. ഇൗ മാസം പകുതിയോടെയാണ് വേനൽക്കാലം ആരംഭിക്കേണ്ടതെങ്കിലും ചൂട് തരംഗം നേരത്തെ എത്തി.
താപനില വർധനയെ ഹീറ്റ് വേവ് എന്ന് തരംതിരിക്കാനാവില്ലെന്ന് വിജഗ്ധർ പറയുന്നു. തുടർച്ചയായ ദിവസങ്ങളിൽ താപനില സാധാരണ ശരാശരിയേക്കാൾ കൂടുതലാകുമ്പോഴാണ് ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും ഉയർന്ന ചൂട് ഉണ്ടാകുമ്പോഴും സെപ്റ്റംബർ വരെ വേനൽമഴ പ്രതീക്ഷിക്കുന്നതിനാൽ ചില പ്രദേശങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കും.