റിയാദ് ∙ കാലാവധികഴിഞ്ഞിട്ടും പുതുക്കാത്ത (താമസ രേഖ) ഇഖാമയുമായി പുറത്തിറങ്ങി. സൗദിയില്‍ പരിശോധനയിൽ കുടുങ്ങിയ പ്രവാസി മലയാളിയെ പൊലീസ് പിടികൂടി നാടുകടത്തി. അബഹയിലെ ഖമീസ് മുഷൈത്തിലായിരുന്നു സംഭവം. സൗദിയിൽ അടുത്തിടെയായി ആരംഭിച്ച പുതിയ നിയമം ആണ് 3 തവണ ഇഖാമാ കാലവധി പുതുക്കുന്നതിന് വൈകിയാൽ നാടുകടത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ കാലാവധികഴിഞ്ഞിട്ടും  പുതുക്കാത്ത (താമസ രേഖ) ഇഖാമയുമായി പുറത്തിറങ്ങി. സൗദിയില്‍ പരിശോധനയിൽ കുടുങ്ങിയ പ്രവാസി മലയാളിയെ പൊലീസ് പിടികൂടി നാടുകടത്തി. അബഹയിലെ ഖമീസ് മുഷൈത്തിലായിരുന്നു സംഭവം. സൗദിയിൽ അടുത്തിടെയായി ആരംഭിച്ച പുതിയ നിയമം ആണ്  3 തവണ ഇഖാമാ  കാലവധി പുതുക്കുന്നതിന് വൈകിയാൽ നാടുകടത്തും എന്നുള്ളത്. പരിശോധനയിൽ പിടികൂടപ്പെട്ട ഇടക്കര സ്വദേശിയെയാണ്  സൗദിയിൽ നിന്നും നിയമ ലംഘനത്തിന് നാടുകടത്തിയത്. വർഷം തോറും പുതുക്കേണ്ടുന്ന ഇഖാമ  കാലവധി കഴിയും മുൻപ് പുതുക്കണമെന്നാണ് നിയമം. കഴിഞ്ഞ രണ്ടു തവണയും കാലവധി കഴിഞ്ഞ് പിഴയോടെ കൂടെയായിരുന്നു ഇയാൾ സ്വന്തം ഇഖാമ പുതുക്കിയിരുന്നത്. ഇത്തവണയും കാലാവധി കഴിഞ്ഞാലും ഫൈൻ അടച്ച് പുതുക്കാൻ കഴിയുമെന്ന ധാരണയിലാണ് കഴിഞ്ഞിരുന്നത്. 

ഇതിനിടയിലാണ് ഖമീസ് മുഷൈത്തിൽ സാധനസാമഗ്രഹികൾ വാങ്ങാനെത്തിയ യുവാവ്  അവിടെ പരിശോധന നടത്തുകയായിരുന്നു പൊലീസിന്റെ  പിടിയിലായാത്.  പരിശോധനയുടെ ഭാഗമായി ഇഖാമ അവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ടു തവണയും കാലവധി കഴിഞ്ഞ് പിഴ ഒടുക്കിയാണ് പുതുക്കിയതെന്നു തിരിച്ചറിഞ്ഞു. കൈവശമുള്ളത് കാലവധി അവസാനിച്ചതാണെന്നും പുതുക്കിയിട്ടില്ലെന്നും മനസിലാക്കിയതോടെ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്കും തുടർന്ന് നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലേക്കും കൈമാറി.

ADVERTISEMENT

 പൊലീസ് പിടികൂടിയ യൂവാവിനെ തിരക്കി നാടുകടത്തൽ കേന്ദ്രത്തിലെത്തിയ സഹോദരനോട് താമസരേഖ നിയമലംഘനത്തിന് ഇയാളെ നാടുകടുത്തുമെന്നുള്ള തീരുമാനം പൊലീസ് അറിയിച്ചു.  അബഹയിലെ ജീവകാരുണ്യ പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമസമിതി അംഗവുമായ ബിജു കെ നായർ  അധികൃതരുമായി ബന്ധപ്പെട്ടു വിവരങ്ങൾ അന്വേഷിച്ചറിഞ്ഞപ്പൊഴാണ് ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ മനസിലാക്കിയത്. തുടർന്ന് അദ്ദേഹത്തിന്റെ  ഉപദേശപ്രകാരം വിമാനടിക്കറ്റുമായെത്തി  നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും അബഹ വിമാനത്താവളത്തിലെത്തിച്ച്  നാട്ടിലേക്ക് കയറ്റി വിട്ടു.

ഇഖാമ കാലവധിക്കുള്ളിൽ പുതുക്കാൻ മറക്കരുത്
ഇഖാമ പുതുക്കുന്നതിന് അമാന്തം പാടില്ലെന്നും ഒട്ടും വൈകരുതെന്നുമാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രവർത്തകനായ ബിജു കെ നായർക്ക് പ്രവാസി സമൂഹത്തിനോട് ഉപദേശിക്കാനുള്ളത്. ഓർക്കുക  കാലാവധി കഴിഞ്ഞാലും കുഴപ്പമില്ല പിഴ ഒടുക്കി പുതുക്കാമല്ലോ എന്ന ധാരണ തെറ്റാണ്. നിലവിലുള്ള നിയമ പ്രകാരം മൂന്ന് തവണയും പിഴയോടു കൂടി ഇഖാമ പുതുക്കിയാലും  നാടുകടത്തും എന്നുളളതാണ്. രണ്ടു തവണ തുടർച്ചായി കാലാവധി കഴിഞ്ഞ് പിഴ അടച്ചായിരുന്നു ഈ യുവാവ് പുതുക്കിയത്. വീണ്ടും പിഴയൊടുക്കിയാൽ മതിയാവുമല്ലോ എന്നുള്ള തെറ്റായ ധാരണയാണ് ഇയാൾക്ക് വിനയായി മാറിയത്.

ADVERTISEMENT

സൗദി അറേബ്യയിലെ താമസക്കാരൻ എന്ന നിലയ്ക്ക നിങ്ങളുടെ ഇഖാമ കാലാവധി തീരുന്നതിന് 3 ദിവസം മുമ്പ് പുതുക്കുന്നത് നല്ലതാണ്. നിങ്ങൾ അത് കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ, കാലഹരണപ്പെടുന്ന തീയതി മുതൽ പോകുന്ന ദിവസങ്ങളുടെ എണ്ണത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുന്ന പിഴ തുക നിങ്ങൾ അടയ്ക്കേണ്ടിയും വരും. ആദ്യമായാണ് നിങ്ങൾ വൈകി പുതുക്കുന്നതെങ്കിൽ, പിഴ അടക്കേണ്ടത് 500 റിയാൽ ആണ്. രണ്ടാമത്തെ തവണ 1,000 റിയാൽ ആണ്, മൂന്നാം തവണ സമയത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ നാടുകടത്തൽ  ആണ് നേരിടേണ്ടത്. 

അതിനാൽ, കാലതാമസത്തിനുള്ള പിഴ അടയ്‌ക്കാനും ഇഖാമ പുതുക്കുന്നതിന് അഭ്യർത്ഥിക്കാനുമായി  തൊഴിലുടമയ്ക്കോ ചുമതലപ്പെട്ട ഗവൺമെന്റ് റിലേഷൻ ജീവനക്കാരനോ ജവാസാത്ത് ഓഫിസ് സന്ദർശിക്കേണ്ടിയും വന്നേക്കാം അബ്ഷെർ പ്ലാറ്റ്ഫോമിലൂടെ ഓരോരുത്തർക്കും ഇഖാമ ഫിസ് മനസിലാക്കാനാവും.