ഏഷ്യൻ വംശജൻ വ്യാജ ദന്തഡോക്ടർ; ലൈസൻസിങ് ഓഫിസിലെ വിവര സംവിധാനത്തിൽ കൃത്രിമം
മനാമ ∙ ഡെൻ്റൽ ലൈസൻസ് നേടുന്നതിന് വേണ്ടി വ്യാജ സർവകലാശാല ബിരുദം ഉണ്ടാക്കിയെന്ന ഏഷ്യൻ വംശജനായ ഡോക്ടറുടെ പേരിലുള്ള കേസ് ഹൈ ക്രിമിനൽ കോടതി ജൂലൈ 15ലേക്ക് മാറ്റി. പ്രതിഭാഗത്തിന് അഭിഭാഷകനെ നിയമിക്കാനും പ്രതിയെ ജയിലിൽ നിന്ന് കൊണ്ടുവരാനും അനുവദിച്ച് വാദം കേൾക്കും. 51 കാരനായ പ്രതി ആരോഗ്യ മന്ത്രാലയത്തിൻ്റെ

മനാമ ∙ ഡെൻ്റൽ ലൈസൻസ് നേടുന്നതിന് വേണ്ടി വ്യാജ സർവകലാശാല ബിരുദം ഉണ്ടാക്കിയെന്ന ഏഷ്യൻ വംശജനായ ഡോക്ടറുടെ പേരിലുള്ള കേസ് ക്രിമിനൽ കോടതി ജൂലൈ 15ലേക്ക് മാറ്റി. പ്രതിഭാഗത്തിന് അഭിഭാഷകനെ നിയമിക്കാനും പ്രതിയെ ജയിലിൽ നിന്ന് കൊണ്ടുവരാനും അനുവദിച്ച് വാദം കേൾക്കും. 51 കാരനായ പ്രതി ആരോഗ്യ മന്ത്രാലയത്തിൻ്റെ ലൈസൻസിങ് ഓഫിസിലെ വിവര സംവിധാനത്തിൽ കൃത്രിമം കാണിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചു.
യോഗ്യനായ ഡെൻ്റൽ ടെക്നീഷ്യൻ ആണെന്ന് വരുത്തിത്തീർക്കാൻ പ്രതി ലൈസൻസ് പുതുക്കൽ നടത്തുന്നതടക്കമുള്ള ഫോമുകളിൽ മാറ്റം വരുത്തിയാണ് ജോലിയിൽ തുടർന്നത്. പ്രതിയുടെ ബിരുദം വ്യാജമാണെന്ന് കാണിച്ച് ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിക്ക് (എൻഎച്ച്ആർഎ) പ്രതിയുടെ അതേ രാജ്യക്കാരിൽ നിന്ന് ഇമെയിൽ ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബിരുദത്തിൻ്റെ ആധികാരികത പരിശോധിക്കാൻ അതോറിറ്റി ഒരു കമ്പനിയെ നിയമിച്ചു, തുടർന്ന് നടന്ന പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് പ്രതിയുടെ ഡോക്ടർ ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയത്.
പിടിക്കപ്പെട്ടതോടെ പ്രതി കുറ്റം സമ്മതിക്കുകയും 2004-2005 കാലത്ത് സ്വന്തം നാട്ടിലെ ഒരു സുഹൃത്തിൽ നിന്ന് വ്യാജ ബിരുദസർട്ടിഫിക്കറ്റ് നേടിയതായി സമ്മതിക്കുകയും ചെയ്തു.ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ച ബിരുദവുംകൈയ്യെഴുത്തുപ്രതിയും വ്യാജമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു.