മൂന്ന് ഇന്ത്യക്കാർ ദുബായിൽ മരിച്ച സംഭവം; മരണകാരണം അവ്യക്തം, അന്വേഷണം തുടരുന്നു
ദുബായ് ∙ മൂന്ന് ഇന്ത്യക്കാരെ താമസ സ്ഥലത്ത് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുബായ് പൊലീസ് അന്വേഷണം തുടരുന്നു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാൻ വൈകുമെന്നാണ് സൂചന

ദുബായ് ∙ മൂന്ന് ഇന്ത്യക്കാരെ താമസ സ്ഥലത്ത് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുബായ് പൊലീസ് അന്വേഷണം തുടരുന്നു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാൻ വൈകുമെന്നാണ് സൂചന. ഭക്ഷ്യവിഷബാധയേറ്റതാണോ, അതോ എന്തെങ്കിലും വിഷവാതകം ശ്വസിച്ചതാണോ മരണകാരണം എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സ്വകാര്യ ക്ലീനിങ് കമ്പനിയിലെ തൊഴിലാളികളും രാജസ്ഥാൻ ഉദയ് പൂർ സ്വദേശികളുമായ രാംചന്ദ്ര(36), പരശ് റാം ഗർജാർ(23), ശ്യാംലാൽ ഗുർജാർ(29) എന്നിവരാണ് മരിച്ചത്. ബർദുബായ് അൽ റഫാ ഏരിയയിലെ വില്ലയിൽ രാത്രി ഉറങ്ങാൻ കിടന്ന രണ്ടുപേരെ രാവിലെ മരിച്ച നിലയിലും മറ്റൊരാളെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തലേന്ന് രാത്രി മൂവരും പുറത്തായിരുന്നുവെന്നും രാവിലെ ആറോടെയാണ് തിരിച്ചെത്തി ഉറങ്ങാൻ കിടന്നതെന്നും ഇവരുടെ കൂടെ താമസിക്കുന്നയാൾ പറഞ്ഞു. ഉച്ചയ്ക്ക് 12ന് തനിക്ക് ശ്വാസംമുട്ടനുഭവപ്പെടുന്നതായും ആംബുലൻസ് വിളിക്കണമെന്നും ശ്യാംലാൽ സുഹൃത്തിനോട് ആവശ്യപ്പെട്ടു. ആംബുലൻസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മറ്റു 2 പേരും മരിച്ചിരുന്നു.
മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിലാണുള്ളത്. മരണകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. നാരായൺ ലാൽ ജാൻവർ–ഉൻകരി ബായ് ദമ്പതികളുടെ മകനാണ് രാംചന്ദ്ര. ഹിമരാജ് ഗർജാർ ആണ് പരശ് റാമിൻ്റെ പിതാവ്. മാതാവ്: ഗോപി ദേവി. ഭദ്രിലാൽ ഗുർജാർ ആണ് ശ്യാംലാലിൻ്റെ പിതാവ്.