അൽഐൻ ∙ കടുത്ത വേനൽച്ചൂടിന് ആശ്വാസമായി അൽഐനിൽ വേനൽമഴ. അൽ ഐനിലെ ചില പ്രദേശങ്ങളിൽ ബുധനാഴ്ച വൈകിട്ട് ആലിപ്പഴത്തിനൊപ്പം കനത്ത മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. അതേസമയം ചില കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്തേക്കാമെന്നും കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വീശാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽഐൻ ∙ കടുത്ത വേനൽച്ചൂടിന് ആശ്വാസമായി അൽഐനിൽ വേനൽമഴ. അൽ ഐനിലെ ചില പ്രദേശങ്ങളിൽ ബുധനാഴ്ച വൈകിട്ട് ആലിപ്പഴത്തിനൊപ്പം കനത്ത മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. അതേസമയം ചില കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്തേക്കാമെന്നും കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വീശാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പുറത്തിറക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് ഏഴ് വരെ യെല്ലോ വാണിങ് നിലവിലുണ്ടാകും. അൽ ഐനിലെ അൽ ഖൗ മേഖലയിൽ ഇന്ന് രാവിലെ 8.47 ന് ചാറ്റൽ മഴ അനുഭവപ്പെട്ടിരുന്നു. വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ചില കട്ടിയുള്ള മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇന്നലത്തെപ്പോലെ ആലിപ്പഴ വർഷമുണ്ടാകും എന്ന് ഉറപ്പിക്കാനാവില്ല. ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ മൂടിയിരിക്കുമെന്നും എൻസിഎം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ മെർക്കുറി റീ‍ഡിങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ താപനില കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസും എത്താൻ സാധ്യതയുണ്ട്. ഇന്ന് വൈകിട്ടോടെ ഈർപ്പം വീണ്ടും ഉയരും. ചില തീരപ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ വരെ തുടരും. നേരിയതോ മിതമായതോ ആയ കാറ്റ് സജീവമാകുകയും 40 കിലോമീറ്റർ വേഗത്തിൽ എത്തുകയും ചെയ്യാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ അനുഭവപ്പെടും.

അൽ ഐൻ മഴ. ഫയൽചിത്രം. ചിത്രത്തിന് കടപ്പാട്: വാം
ADVERTISEMENT

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിലെങ്ങും താപനില കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച പ്രാദേശിക സമയം ജൂലൈ 9 ന് ഉച്ചകഴിഞ്ഞ് 3.45 ന് രാജ്യത്ത് 50.8 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. കാലാവസ്ഥ കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സൂചനാബോർഡുകളിലും ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിലും കാണിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു. ഇടയ്ക്കിടെയുള്ള വേനൽമഴ യുഎഇയിൽ അസാധാരണമല്ല. സെപ്റ്റംബറിൽ വേനൽക്കാലം അവസാനം വരെ മഴ നീണ്ടുനിൽക്കും. യുഎഇ അടുത്ത കുറച്ച് ആഴ്‌ചകളിൽ മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ പ്രതിനിധി ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. 

അൽ ഐൻ മഴ. ഫയൽചിത്രം. ചിത്രത്തിന് കടപ്പാട്: വാം
English Summary:

Summer Rain: Yellow alert issued for some areas - Abu Dhabi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT