ഒന്നാമതെത്താൻ അവീർ മാർക്കറ്റ്; കൂറ്റൻ ലോജിസ്റ്റിക്സ് കേന്ദ്രമാക്കാൻ പദ്ധതി
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കേന്ദ്രമാകാൻ ദുബായ്. അവീറിലെ പഴം, പച്ചക്കറി മാർക്കറ്റിനെ ഇരട്ടി വലുപ്പത്തിലും അത്യാധുനിക സംവിധാനത്തോടെയും ആഗോള കേന്ദ്രമാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഡിപി വേൾഡും ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പുവച്ചു. ദുബായ് ഒന്നാം

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കേന്ദ്രമാകാൻ ദുബായ്. അവീറിലെ പഴം, പച്ചക്കറി മാർക്കറ്റിനെ ഇരട്ടി വലുപ്പത്തിലും അത്യാധുനിക സംവിധാനത്തോടെയും ആഗോള കേന്ദ്രമാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഡിപി വേൾഡും ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പുവച്ചു.
ദുബായ് ഒന്നാം ഉപഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ലോകോത്തര ലോജിസ്റ്റിക്സിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ലോകത്തിന്റെ ആവശ്യമറിഞ്ഞ് ഭാവി മുന്നിൽ കണ്ടാണ് ലോജിസ്റ്റിക്സ് കേന്ദ്രം പണിയുന്നത്.
നിർമാണം പൂർത്തിയാകുന്നതോടെ ആഗോള രാജ്യങ്ങളുമായുള്ള വ്യാപാരം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. ദുബായ് വഴി ഇതര രാജ്യങ്ങളിലേക്ക് കയറ്റുമതിയും പുനർ കയറ്റുമതിയും വർധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ഷെയ്ഖ് മക്തൂം പറഞ്ഞു. ആഗോള നിലവാരത്തിൽ നവീന സൗകര്യങ്ങളോടെ നിർമിക്കുന്ന ലോജിസ്റ്റിക്സ് കേന്ദ്രം ആഗോള കമ്പനികളെ ആകർഷിക്കും. ഇതുവഴി മികച്ച നിക്ഷേപ, വാണിജ്യ അവസരമൊരുങ്ങും.
രാജ്യാന്തര ശൃംഖലകളുള്ള ഡി.പി.വേൾഡ് കേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ക്രയവിക്രയത്തിന് വേഗം കൂടും. ഇതിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടെയാകും പ്രവർത്തനം. ദുബായിൽ നടന്ന ചടങ്ങിൽ ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായവും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രിയുമാണ് കരാറിൽ ഒപ്പിട്ടത്.