കുട്ടികളുടെ സംരക്ഷണത്തിന് അബുദാബിയിൽ പുതിയ കേന്ദ്രം
Mail This Article
×
അബുദാബി ∙ ബാലാവകാശവും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കാൻ അബുദാബിയിൽ പുതിയ കേന്ദ്രം (ചൈൽഡ് സെന്റർ) സ്ഥാപിക്കുന്നു. കുട്ടികൾക്കെതിരായ അതിക്രമം തടയുകയാണ് ലക്ഷ്യം. കുടുംബ പരിചരണ അതോറിറ്റിയും 4 സർക്കാർ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുക. പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാനും അബുദാബി ഏർലി ചൈൽഡ് ഹുഡ് അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.
English Summary:
New ‘Child Centre’ in Abu Dhabi to Protect against Maltreatment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.