സൗദി ചുട്ടു പൊള്ളുന്നു; ചിലയിടങ്ങളിൽ ഉഷ്ണതരംഗം
ജിദ്ദ ∙ സൗദി ചുട്ടു പൊള്ളുന്നു. ചിലയിടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നു. രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിൽ മിക്കയിടങ്ങളിലും ഇപ്പോൾ ഉയർന്ന

ജിദ്ദ ∙ സൗദി ചുട്ടു പൊള്ളുന്നു. ചിലയിടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നു. രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിൽ മിക്കയിടങ്ങളിലും ഇപ്പോൾ ഉയർന്ന താപനില അനുഭവപ്പെടുന്നുണ്ട്. സൗദിയിൽ കിഴക്കൻ മേഖലയിലും റിയാദ് മേഖലയിലും വരും ദിവസങ്ങളിലും ചൂട് കഠിനമായി തുടരാനാണ് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
ദമാം, അൽ അഹ്സ, ഹഫ്ർ അൽ ബാത്വിൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച താപനില 48 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കിഴക്കൻ മേഖലയിലെ ഹഫർ അൽ ബാത്വിന്‍ സമീപം ഖൈസുമയിൽ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർന്നു. അൽ ഖർജിലും റഫയിലും താപനില 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അൽ ഖർജിലും റഫയിലും 48 ഡിഗ്രി സെൽഷ്യസും റിയാദ്, ബുറൈദ, അൽ മജ്മ എന്നിവിടങ്ങളിൽ 47 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കിഴക്കൻ പ്രവിശ്യയിലും റിയാദ്, അൽ ഖസീം പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്രം അറിയിച്ചു.