ഷാർജ∙ ഒരു വർഷത്തോളമായി ഷാർജയിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന മലയാളി യുവാക്കളുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന അർബുദ രോഗിയായ സിറിയൻ വയോധികൻ ഇന്ന് രാവിലെ അന്തരിച്ചു. 74 വയസ്സുള്ള അഹമ്മദ് നൂറി അൽ അഖ് ലാസി (അലപ്പോ സ്വദേശി) കഴിഞ്ഞ ഒരു വർഷത്തോളമായി മലപ്പുറം പുളിക്കൽ സ്വദേശികളായ ഹസീൻ അസ് ലം, ജസീം ഇഹ്സാൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙  ഒരു വർഷത്തോളമായി ഷാർജയിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന മലയാളി യുവാക്കളുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന അർബുദ രോഗിയായ സിറിയൻ വയോധികൻ ഇന്ന് രാവിലെ അന്തരിച്ചു. 74 വയസ്സുള്ള അഹമ്മദ് നൂറി അൽ അഖ് ലാസി (അലപ്പോ സ്വദേശി) കഴിഞ്ഞ ഒരു വർഷത്തോളമായി മലപ്പുറം പുളിക്കൽ സ്വദേശികളായ ഹസീൻ അസ് ലം, ജസീം ഇഹ്സാൻ, കാസർകോട് സ്വദേശികളായ മുഹമ്മദ് ഗസാലി, ജാഫർ എന്നിവരുടെ സംരക്ഷണത്തിലായിരുന്നു. അർബുദം ബാധിച്ച ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

ഇന്ന്(ശനി) രാവിലെ എട്ടോടെ അൽ ഐൻ അൽ തവാം ആശുപത്രിയിൽ മരിച്ചത്. നടപടിക്രമങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനാണ് ആലോചിക്കുന്നതെന്ന് ഹസീൻ അസ്​ലം പറഞ്ഞു

ADVERTISEMENT

വർഷങ്ങളായി ഷാർജ ബുഹൈറ കോർണിഷിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന ഹസീനും മുഹമ്മദ് ഗസാലിയും അവിടെ നിന്നാണ് അഹമ്മദ് നൂറി അൽ അഖ് ലാസി (74) എന്ന സിറിയൻ വയോധികനെ പരിചയപ്പെട്ടത്. 15 വർഷം മുൻപ് ജാഫർ എന്ന മറ്റൊരു യുവാവ് അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നുവെങ്കിലും, ഹസീൻ 2018-ൽ മാത്രമാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്.

എന്നും  കംപ്യൂട്ടർ സ്ഥാപനം സന്ദർശിക്കുകയും എല്ലാവരോടും നറുപുഞ്ചിരിയോടെയും സൗമ്യതയോടെയും ഇടപെടുകയും ചെയ്യുന്ന അഹമ്മദ് നൂറി ഒരു ഇവന്‍റസ് ഓർഗനൈസേഷൻ കമ്പനിയിൽ എന്‍റർടൈൻമെന്‍റ്–സംഗീത വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഹസീനും ജാഫറുമായി അദ്ദേഹം വളരെ വേഗം സൗഹൃദം സ്ഥാപിച്ചു. യൂറോപ്പുകാരിയായ ഭാര്യയോടൊപ്പം തൊട്ടടുത്തുള്ള അപ്പാർട്ട്‌മെന്‍റിൽ സുഖകരമായ ജീവിതം നയിച്ചിരുന്ന അഹമ്മദ് നൂറിക്ക് ജോലി നഷ്ടപ്പെട്ടു. പുതിയ ജോലിക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ, ഭാര്യ സ്വന്തം നാട്ടിലേക്ക് മടങ്ങി. പിന്നീട് വിവാഹമോചനവും നേടി. ബന്ധുക്കളോ കൂട്ടുകാരോ ഇല്ലാതെ ഒറ്റപ്പെട്ടുപോയ അഹമ്മദ് നൂറിയെ ഹസീനും ജാഫറും ഏറ്റെടുക്കുകയും തൊട്ടടുത്ത് തന്നെ താമസ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. മാത്രമല്ല, എല്ലാ ദിവസവും ഭക്ഷണവും നൽകി.

ADVERTISEMENT

കഴിഞ്ഞ വർഷം ജൂലൈയിൽ ഇടതുകയ്യിൽ തോളിനടുത്തായി മുഴകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ജീവിതത്തിലെ വലിയ പ്രതിസന്ധി അഹമ്മദ് നൂറിയെ ബാധിച്ചത്. അതിലൊന്ന് പെട്ടെന്ന് വളരാൻ തുടങ്ങിയപ്പോൾ ഹസീനും മുഹമ്മദ് ഗസാലിയും കൂടി ചികിത്സയ്ക്കായി ഷാർജ ചാരിറ്റി വിഭാഗത്തെ സമീപിച്ചു. അവരുടെ സഹായത്തോടെ സെപ്റ്റംബറിൽ  ഷാർജ ബുർജീൽ ആശുപത്രിയിൽ പരിശോധിപ്പിച്ചപ്പോഴാണ് സ്കിൻ അർബുദമാണെന്ന് തിരിച്ചറിഞ്ഞത്. ഷാർജ ഖാസിമിയയിലെ ഗവ.ആശുപത്രിയില്‍ ചികിത്സയ്ക്ക് ശ്രമിച്ചെങ്കിലും 2020ൽ എംപ്ലോയ്മെന്‍റ് വീസ കാലാവധി കഴിഞ്ഞതിനാൽ സാധിച്ചില്ല. വീസാ കാലാവധി കഴിഞ്ഞതിനുള്ള 20,000 ത്തോളം ദിർഹം പിഴയും അടയ്ക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ഇൻഷുറൻസും ഇല്ലായിരുന്നു. പിന്നീട് പിഴകളെല്ലാം അടച്ച് ഹസീനും മുഹമ്മദ് ഗസാലിയും പാർട്ണർ വീസയ്ക്ക് ശ്രമിച്ചു. എന്നാൽ, രോഗം കാരണം മെഡിക്കൽ പരിശോധന പാസ്സാകാത്തതിനാൽ ആദ്യം വീസ ലഭിച്ചില്ല. ഏറെ അഭ്യർഥനയ്ക്കൊടുവിൽ ചികിത്സയ്ക്കായി മാത്രം ഒന്നര മാസം മുൻപ് ഒരു വർഷത്തെ വീസ പതിച്ചുകിട്ടിയതോടെ താമസം നിയമപരമായി.

നാല് ദിവസം മുൻപ് രോഗം മൂർച്ഛിച്ച് അവശനായി  അഹമദ് നൂറിയെ അൽ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിനാൽ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിക്ക് കീഴിലുള്ള അൽ ഐൻ അൽ തവാം  ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വിദഗ്ധ ചികിത്സ ആരംഭിക്കാനിരിക്കെയാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി അദ്ദേഹം വിട പറഞ്ഞത്. 

English Summary:

74-yo Syrian man with cancer dies in Sharjah. Youths from Kerala running a computer firm cared for him

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT