സമ്മർ സർപ്രൈസ് ഒരുക്കി ദുബായിൽ ഓഫറുകളുടെ ആഘോഷം, വൻ വിലക്കിഴിവ്; കുട്ടികൾക്ക് പ്രവേശനം സൗജന്യം
ദുബായ് ∙ കടുത്ത ചൂടിലും വമ്പൻ ഓഫറുകളുമായി സമ്മർ സർപ്രൈസ് സഞ്ചാരികളെ കാത്തിരിക്കുന്നു. ഹോട്ടലുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും വമ്പൻ വിലക്കുറവാണു പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കും ഇപ്പോൾ കുറവാണ്. നാട്ടിലേക്കുള്ള യാത്രാ നിരക്ക്
ദുബായ് ∙ കടുത്ത ചൂടിലും വമ്പൻ ഓഫറുകളുമായി സമ്മർ സർപ്രൈസ് സഞ്ചാരികളെ കാത്തിരിക്കുന്നു. ഹോട്ടലുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും വമ്പൻ വിലക്കുറവാണു പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കും ഇപ്പോൾ കുറവാണ്. നാട്ടിലേക്കുള്ള യാത്രാ നിരക്ക്
ദുബായ് ∙ കടുത്ത ചൂടിലും വമ്പൻ ഓഫറുകളുമായി സമ്മർ സർപ്രൈസ് സഞ്ചാരികളെ കാത്തിരിക്കുന്നു. ഹോട്ടലുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും വമ്പൻ വിലക്കുറവാണു പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കും ഇപ്പോൾ കുറവാണ്. നാട്ടിലേക്കുള്ള യാത്രാ നിരക്ക്
ദുബായ് ∙ കടുത്ത ചൂടിലും വമ്പൻ ഓഫറുകളുമായി സമ്മർ സർപ്രൈസ് സഞ്ചാരികളെ കാത്തിരിക്കുന്നു. ഹോട്ടലുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും വമ്പൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കും ഇപ്പോൾ കുറവാണ്. നാട്ടിലേക്കുള്ള യാത്രാ നിരക്ക് കൂടുതലായതിനാൽ ദുബായിൽ തന്നെ തങ്ങുന്ന പ്രവാസികൾക്ക് ഇത് മികച്ച അവസരമാണ്. ഒരുപാട് പണം ചെലവഴിക്കാതെ ഹോട്ടൽ മുറികൾ മിതമായ നിരക്കിൽ ലഭിക്കും. ഒരിക്കലെങ്കിലും താമസിക്കണം എന്ന് ആഗ്രഹിക്കുന്ന അത്യാഡംബര ഹോട്ടലുകൾ പോലും ഈ സീസണിൽ ഇടത്തരക്കാർക്കും കയ്യെത്തും ദൂരത്താണ്.
ബീച്ചുകളിലും മരുഭൂമികളിലും ഒട്ടേറെ ആഘോഷങ്ങൾ ദിവസേനയുണ്ട്. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റിന്റെ മേൽനോട്ടത്തിലാണ് ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്കായി പ്രത്യേക പാക്കേജുകളുണ്ട്. മുതിർന്നവർക്കൊപ്പം എത്തുന്ന കുട്ടികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പ്രവേശനം സൗജന്യമാണ്. ലെഗോ ലാൻഡ് ദുബായ്, മാഡം തുസാദ്സ് വാക്സ് മ്യൂസിയം ദുബായ്, എക്സ് - സ്ട്രൈക്, ദ് വ്യൂ അറ്റ് ദ് പാം എന്നിവയുൾപ്പെടെ പ്രശസ്ത ആകർഷണ കേന്ദ്രങ്ങളിലെല്ലാം കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. റസ്റ്ററന്റുകൾ, വാട്ടർ പാർക്കുകൾ എന്നിവിടങ്ങളിൽ ഒരാൾക്കു പ്രവേശന പാസ് വാങ്ങുമ്പോൾ മറ്റൊന്ന് സൗജന്യമായി ലഭിക്കും. 7000ൽ അധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ക്ലാസിക് സിനിമകൾ മുതൽ കൊതിയൂറും ഭക്ഷണം വരെ ഒരുക്കി ആഘോഷങ്ങൾക്ക് അരങ്ങൊരുക്കുകയാണ് ദുബായ്. വൈൽഡ് വാദി വാട്ടർ പാർക്ക്, ദ് ഗ്രീൻ പ്ലാനറ്റ്, റോക്സി സിനിമാസ്, ബുർജ് അൽ അറബ്, ദ് വ്യു അറ്റ് പാം ജുമൈറ എന്നിവിടങ്ങളിൽ വമ്പൻ ഓഫറുകളും ആഘോഷങ്ങളുമാണ് ദുബായ് ഹോൾഡിങ് പ്രഖ്യാപിച്ചത്.
വൈൽഡ് വാദി
വാരാന്ത്യങ്ങളിൽ ഡിജെ പൂൾ പാർട്ടിയാണ് ഹൈലൈറ്റ്. വേവ് പൂളിലാണ് ഡിജെ. എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ 30 സ്ലൈഡുകളിൽ കയറിയിറങ്ങി ആഘോഷിക്കാം. ഈ സ്ലൈഡുകളുടെ എല്ലാം പശ്ചാത്തലത്തിൽ ബുർജ് അൽ അറബിന്റെ കാഴ്ചകളും ഉണ്ടാകും. സാഹസികർക്ക് ജുമൈറ സെറിയയിൽ കയറാം. 32 മീറ്റർ ഉയരമുള്ള ടവറിൽ നിന്ന് താഴേക്കു ചാടാം. ഡേ പാസ് എടുക്കുന്നവർക്ക് സ്നാക്സിന്റെ വിപുലമായ ശേഖരവുമുണ്ട്. എന്തും കഴിക്കാം എന്നതാണ് പാക്കേജിന്റെ പ്രത്യേകത. റസിഡൻസിന് ഓൺലൈൻ വഴി ബുക്ക് ചെയ്താൽ 30% ഡിസ്ക്കൗണ്ട് വേറെയും ലഭിക്കും.
റോക്സി സിനിമ
ഈ മാസവും അടുത്ത മാസവും ഫാമിലി കിഡ്സ് സിനിമകളുടെ വലിയ നിരയാണ് ഒരുക്കുന്നത്. പുതിയ റിലീസുകളും കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. സിനിമാ ടിക്കറ്റിനൊപ്പം ശീതള പാനീയം, പരിധിയില്ലാതെ പോപ്കോൺ എന്നിവയുമുണ്ട്. അമ്മമാർക്കും കുട്ടികൾക്കും മാത്രമായി എല്ലാ ബുധനാഴ്ചകളിലും മമ്മാസ് മൂവി ക്ലബ്ബും ഉണ്ട്. പ്രഭാത ഭക്ഷണവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 13വരെ ലേഡീസ് നൈറ്റ് ഓഫറുകളും റോക്സി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ഹിൽസ് മാൾ, സിറ്റി വോക്ക്, ദ് ബീച്ച്, ജെബിആർ എന്നിവിടങ്ങളിലെ റോക്സി സിനിമാസിൽ എത്തുന്ന പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ട സിനിമകൾ പ്ലാറ്റിനം സെക്‌ഷനിൽ ആസ്വദിക്കുന്നതിനൊപ്പം പരിധിയില്ലാതെ മോക്ടെയിലും കുടിക്കാം. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ സൗന്ദര്യ വർധക വസ്തുക്കളോ സുഗന്ധ വസ്തുക്കളോ നിറച്ച് സമ്മാന ബാഗും ലഭിക്കും.
ദ് ഗ്രീൻ പ്ലാനറ്റ്
കുട്ടികൾക്കായി സമ്മർ ക്യാംപ് തുടങ്ങി. ജൈവ വൈവിധ്യങ്ങളെ അടുത്തറിയാനും വംശ നാശം സംഭവിച്ച ജീവികളെക്കുറിച്ചു പഠിക്കാനും പരിസ്ഥിതയെ സംരക്ഷിക്കാനും കളികളിലൂടെയും പ്രവൃത്തി പരിചയ പരിപാടികളിലൂടെയും കുട്ടികളെ പ്രാപ്തരാക്കുന്നതാണ് കിഡിസ് സമ്മർ ക്യാംപ്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഇൻഡോർ ക്യാംപ്. 5– 12 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. സ്ലോത്ത്, ഷുഗർ ഗ്ലൈഡർ, വിവിധ തരം ഇഴജന്തുക്കൾ, പക്ഷികൾ തുടങ്ങിയവയെ അടുത്തറിയാം അവയെക്കുറിച്ചു പഠിക്കാം. ആഴ്ചയിൽ 100 പേർക്കാണ് അവസരം. ആഴ്ചയിലേക്ക് 750 ദിർഹവും ഒരുദിവസത്തേക്ക് 250 ദിർഹവുമാണ് ഫീസ്. ഇതിനു പുറമെ 40 ദിർഹം അധികം നൽകിയാൽ പ്ലാനറ്റിലെ ദുബായ് കഫേയിൽ നിന്ന് ഉച്ചഭക്ഷണം ലഭിക്കും. 160 ദിർഹം നൽകിയാൽ ഒരാഴ്ചത്തെ ലഞ്ച് കഴിക്കാം.
മഴക്കാടുകളിലെ രാത്രി ക്യാംപിങ് ആണ് പ്ലാനറ്റിലെ മറ്റൊരാകർഷണം. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 7 മുതൽ രാവിലെ 8വരെ പ്ലാനറ്റിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക മഴക്കാട്ടിൽ ക്യാംപ് ചെയ്യാം. ഇതിനായി പ്രത്യേക ടെന്റുകൾ ലഭിക്കും. മൃഗങ്ങൾക്കൊപ്പം രാത്രി ചെലവഴിക്കാം. അവർക്കു ഭക്ഷണം നൽകാം. അത്താഴവും പിറ്റേന്നു പ്രഭാത ഭക്ഷണവും ഉൾപ്പെടുന്നതാണ് പാക്കേജ്. 2 പേർ ഉൾപ്പെടുന്ന റഗുലർ ടെന്റിന് 850 ദിർഹവും 4 പേരുടെ വലിയ ടെന്റിന് 1650 ദിർഹവുമാണ് നിരക്ക്.
ബുർജ് അൽ അറബ്
ലോകത്തിലെ തന്നെ ഏറ്റവും ആഡംബര ഹോട്ടലായ ബുർജ് അൽ അറബിനുള്ളിൽ കയറാനും 90 മിനിറ്റ് ചുറ്റിനടന്നു കാണാനും പ്രത്യേക പാക്കേജ് ലഭിക്കും. 24 കാരറ്റ് സ്വർണം പൂശിയ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും അവസരമുണ്ട്. ഒരാൾക്ക് 469 ദിർഹമാണ് നിരക്ക്.
ദ് വ്യു അറ്റ് പാം ജുമൈറ
ദുബായിലെ ആഡംബര നിരീക്ഷണ കേന്ദ്രമായ ദ് വ്യുവിൽ പ്രത്യേക ഓഫർ ലഭിക്കും. ഇറ്റാലിയൻ വിഭവങ്ങളുടെ രുചി വൈവിധ്യം ആസ്വദിക്കാൻ ഇവിടെ ലോലി റസ്റ്ററന്റ് തുറന്നു. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ലഞ്ച് വിത്ത് എ വ്യു പാക്കേജും വൈകുന്നേരം 5 മുതൽ 7 വരെ സൺസെറ്റ് ഏർലി ഡിന്നർ ഓഫറുമാണ് ലഭിക്കുന്നത്.