ജിദ്ദ വിമാനത്താവളത്തിൽ ആഡംബര ലോഞ്ചുമായി എമിറേറ്റ്സ്
യുഎഇ വിമാന കമ്പനിയായ എമിറേറ്റ്സ്, ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഒന്നാം ടെർമിനലിൽ, മൂന്നാം നിലയിൽ പുതിയ ലോഞ്ച് തുറന്നു.

ജിദ്ദ ∙ യുഎഇ വിമാന കമ്പനിയായ എമിറേറ്റ്സ്, ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഒന്നാം ടെർമിനലിൽ, മൂന്നാം നിലയിൽ പുതിയ ലോഞ്ച് തുറന്നു. ദുബായ്ക്ക് പുറമെ മറ്റൊരു മധ്യപൂർവ്വ ദേശത്ത് എമിറേറ്റ്സ് ആരംഭിക്കുന്ന ആദ്യത്തെ പ്രത്യേക ലോഞ്ചാണിത്.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കും എമിറേറ്റ്സ് സ്‌കൈവാർഡ് ഗോൾഡൻ, പ്ലാറ്റിനം അംഗങ്ങൾക്കും ഈ ലോഞ്ച് ഉപയോഗിക്കാം. 900 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ലോഞ്ചിൽ ഒരേസമയം 196 യാത്രക്കാർക്ക് വിശ്രമിക്കാനും ജോലി ചെയ്യാനുമുള്ള സൗകര്യങ്ങളുണ്ട്. ആഡംബര ഷവർ സൗകര്യങ്ങളും, രുചികരമായ വിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്‍റും ഡൈനിങ് ഏരിയയും ലോഞ്ചിന്‍റെ പ്രത്യേകതകളാണ്.
1989 ൽ ജിദ്ദയിലേക്കുള്ള സർവീസ് ആരംഭിച്ച എമിറേറ്റ്സ്, നിലവിൽ ജിദ്ദ, റിയാദ്, ദമാം, മദീന എന്നിങ്ങനെ സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്ക് ആഴ്ചയിൽ 70 ൽ അധികം സർവീസുകൾ നടത്തുന്നുണ്ട്. ജിദ്ദയിലെ സേവനം ആരംഭിച്ച് 35 വർഷം പൂർത്തിയാകുന്ന വേളയിലാണ് ഈ ലോഞ്ച് തുറക്കുന്നത്.