ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ സ്വന്തം വീടുകളിൽ അയച്ച പാഴ്‌സൽ സാധനങ്ങൾ കൊച്ചി സീ പോർട്ട് ഓഫിസിൽ കെട്ടിക്കിടക്കുന്നതായി ആരോപണം.

ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ സ്വന്തം വീടുകളിൽ അയച്ച പാഴ്‌സൽ സാധനങ്ങൾ കൊച്ചി സീ പോർട്ട് ഓഫിസിൽ കെട്ടിക്കിടക്കുന്നതായി ആരോപണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ സ്വന്തം വീടുകളിൽ അയച്ച പാഴ്‌സൽ സാധനങ്ങൾ കൊച്ചി സീ പോർട്ട് ഓഫിസിൽ കെട്ടിക്കിടക്കുന്നതായി ആരോപണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ സ്വന്തം വീടുകളിൽ അയച്ച പാഴ്‌സൽ സാധനങ്ങൾ കൊച്ചി സീ പോർട്ട് ഓഫിസിൽ കെട്ടിക്കിടക്കുന്നതായി ആരോപണം. വാർത്താ സമ്മേളനത്തിൽ കാർഗോ ഉടമകൾ ഇക്കാര്യം അറിയിച്ചത്. ഈ സാധനങ്ങൾ കാലാവധി കഴിയുന്നതിന് മുൻപോ ചരക്കുകൾ നശിക്കുന്നതിന് മുൻപോ ഉടമകൾക്ക് എത്തിക്കാൻ അവ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്തു തരണമെന്ന് അവർ ആവശ്യപ്പെട്ടു.

പ്രവാസികളുടെ അവധിക്കാലമായതുകൊണ്ട് കാർഗോ ഏജൻസികൾക്ക് ഏറ്റവും തിരക്കേറിയ സമയമാണിത്. ഏറ്റവും കുറഞ്ഞ ചെലവിൽ സാധനങ്ങൾ നാട്ടിലേക്ക് അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ തിരഞ്ഞെടുക്കുന്നത് ഷിപ്പ് കാർഗോ സേവനമാണ്. എന്നാൽ, കൊച്ചി തുറമുഖ അധികൃതരുടെ ‘മെല്ലെപ്പോക്ക്’ നയം മൂലം കാർഗോ കമ്പനികൾക്ക് കേരളത്തിലേക്കുള്ള ഓർഡറുകൾ സ്വീകരിക്കാൻ പോലും സാധിക്കുന്നില്ല. ഫെബ്രുവരി മുതൽ നാട്ടിലേക്ക് അയച്ച പാഴ്‌സലുകൾ ഇപ്പോഴും പോർട്ടിൽ കെട്ടിക്കിടക്കുകയാണ്.

വാർത്താസമ്മേളനത്തിൽ നിന്നുള്ള ദൃശ്യം
ADVERTISEMENT

സാധനങ്ങൾ കേടായിപ്പോകുകയോ കാലാവധി കഴിയുകയോ ചെയ്യുന്നതും ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ്. അവർ ഈടാക്കിയ ചാർജിന്‍റെ പത്തിരട്ടി തുക പോർട്ട് സ്റ്റോറേജ് ചാർജ് ഇനത്തിൽ അടക്കേണ്ട ഗതിയും വരുന്നു. തങ്ങളുടെ തെറ്റല്ലാത്ത കാര്യത്തിന് ഉപഭോക്താക്കളുടെ വിമർശനം നേരിടേണ്ടി വരുന്നതും സാധനങ്ങൾ സമയത്തിന് എത്തിക്കാൻ കഴിയാത്തതിന്‍റെ നഷ്ടപരിഹാരം നൽകേണ്ടി വരുന്നതും കാർഗോ കമ്പനികൾക്ക് വലിയ ബുദ്ധിമുട്ടാണ്.

∙ 'സാങ്കേതിക' കാരണങ്ങൾ എന്ന് വിശദീകരണം
'സാങ്കേതിക' കാരണങ്ങളാൽ ചരക്കുകൾ ക്ലിയർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് കൊച്ചി തുറമുഖ അധികൃതരുടെ വിശദീകരണം. എന്നാൽ, ഈ വിശദീകരണം കാർഗോ ഉടമകളെ തൃപ്തിപ്പെടുത്തുന്നില്ല. കാരണം, ഈ 'സാങ്കേതിക' പ്രശ്നങ്ങൾക്ക് എന്തുകൊണ്ട് പരിഹാരം കാണുന്നില്ല എന്നാണ് അവർ ചോദിക്കുന്നത്. സാധാരണയായി 18-20 ദിവസങ്ങൾക്കുള്ളിൽ നാട്ടിൽ എത്തേണ്ട ഷിപ്പ് കാർഗോ സാധനങ്ങൾ ഇപ്പോൾ മാസങ്ങളായി കെട്ടിക്കിടക്കുകയാണ്. ഇത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂടാതെ, ചരക്ക് വൈകുന്നതിനാൽ കാർഗോ കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിക്കുന്നു.

ADVERTISEMENT

ഇത്തരത്തിൽ ചരക്കുകൾ ക്ലിയർ ചെയ്യാൻ വൈകുന്നത് കൊച്ചിയിൽ നിന്ന് മാത്രമാണ്. ഇന്ത്യയിലെ മറ്റ് പോർട്ടുകളിൽ നിന്ന് അയക്കുന്ന ചരക്കുകൾക്ക് ഈ പ്രശ്നമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കുമെന്ന് കൊച്ചി തുറമുഖ അധികൃതർ വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

കണ്ടെയ്‌നർ വൈകിയാൽ കമ്പനികൾക്ക് കനത്ത പിഴ നൽകേണ്ടി വരും. കൂടാതെ, ചരക്ക് സൂക്ഷിക്കുന്നതിനുള്ള വാടകയും അവർ നൽകണം. ഈ ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടി വരുന്നതിനാൽ അവർക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു.

ADVERTISEMENT

കൊച്ചിയിൽ കണ്ടെയ്‌നർ എത്തിക്കഴിഞ്ഞാൽ 14 ദിവസം വരെ ചരക്ക് സൂക്ഷിക്കുന്നതിന് ചാർജുകൾ നൽകേണ്ടതില്ല എന്നാൽ പിന്നീടുള്ള ആദ്യത്തെ ആറു ദിവസങ്ങൾക്ക് കണ്ടെയിനർ കമ്പനികൾക്ക് കണ്ടെയിനർ ഒന്നിന്  പ്രതിദിനം 60 ഡോളർ വീതവും, 7 മുതൽ 12 ദിവസം വരെ വൈകിയാൽ 120 ഡോളറും, 13 ദിവസവും അതിൽ കൂടുതൽ വരുന്ന ദിവസങ്ങൾക്ക് 180 ഡോളർ വീതവുമാണ് സ്റ്റോറേജ് വാടക ഇനത്തിൽ മാത്രം കമ്പനികൾ അടയ്‌ക്കേണ്ടത്. കൂടാതെ പോർട്ടിന്‍റെ ചാർജുകൾ വേറെയും വരും. വൈകിയ നടപടി പോർട്ട് ഓഫിസിന്‍റെ ഭാഗത്ത് നിന്നായാലും  വൈകുന്ന ഓരോ ദിവസത്തിനും വാടക നൽകേണ്ടത് ചരക്ക് അയക്കുന്നവരാണ്. അതും പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫെബ്രുവരി മുതൽക്കുള്ള വാടക കാർഗോ കമ്പനികൾ അടച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഉപഭോക്താക്കളോട് വാങ്ങിയ ചാർജിന്‍റെ എത്രയോ ഇരട്ടിയോളം വരും.

∙ എന്തുകൊണ്ട് ഗ്രൂപ്പ് കാർഗോ ? 
പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സാധനങ്ങൾ അയക്കാൻ പറ്റുമെന്നത് കൊണ്ടാണ് ഗ്രൂപ്പ് കാർഗോ രീതിയിൽ ഇത്തരത്തിൽ ചരക്കുകൾ അയക്കുന്നത്. പ്രവാസ ലോകത്ത് മൂന്നു വർഷം പൂർത്തിയായ ഒരാൾക്ക് ടി ആർ (ട്രാൻസ്ഫർ ഓഫ് റസിഡൻസ്) എന്ന വകുപ്പിലൂടെ സ്വന്തം പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ച് ചരക്കുകൾ കൊണ്ടുപോകാവുന്ന സംവിധാനമുണ്ട്. എന്നാൽ അത് ഉപഭോക്താവ് പാസ്‌പോർട്ടുമായി നേരിട്ട് ചെന്നാൽ മാത്രമേ ക്ലിയർ ചെയ്യാൻ കഴിയുകയുള്ളൂ. മാത്രമല്ല ഇങ്ങനെ സ്വതന്ത്ര രീതിയിൽ അയക്കുമ്പോൾ കൊച്ചിയിലെ ഓഫിസിൽ ഉപഭോക്താവിന് കാത്തു കെട്ടി കിടക്കേണ്ടി വരും. 

നിയമത്തിന്‍റെ നൂലാമാലകൾ മാത്രമല്ല പോർട്ടർമാർക്ക് വരെ ഭീമമായ ചാർജ്, അവിടെ നിന്ന് കൊണ്ടുപോകാനുള്ള വാഹങ്ങളുടെ പെർമിഷൻ തുടങ്ങി നിരവധി കടമ്പകളാണ് ഉപഭോക്താവിന് മറികടക്കേണ്ടി വരുന്നത്. അത് കൊണ്ടാണ് ഗ്രൂപ്പ് കാർഗോകളിൽ അയച്ച് ക്ലിയറിങ് ഏജൻസികളുടെ സഹായത്തോടെ പാഴ്‌സലുകൾ ഡെലിവറി ചെയ്യുന്ന രീതി കൂടുതൽ സ്വീകര്യമായതും ആളുകൾ ഇത്തരത്തിൽ അയക്കുന്നതും. എന്നാൽ ഇപ്പോൾ ഏജൻസികൾക്ക് പല 'സാങ്കേതിക; കാരണങ്ങളും പറഞ്ഞ് ചരക്കുകൾ ക്ലിയർ നൽകാതിരിക്കുന്ന സ്‌ഥിതി വിശേഷമാണ് ഉള്ളത്. 

ചെന്നൈയിലോ,മറ്റു പോർട്ടുകളിലേക്കോ സാധനങ്ങൾ ഇനി അയച്ച സാധനങ്ങൾ മാറ്റി അയക്കാനും സാധിക്കില്ല. വിവാഹാവശ്യത്തുള്ള വസ്ത്രങ്ങൾ, വീട്ടു സാമഗ്രികൾ, പാൽപ്പൊടികൾ മുതൽ  പ്രവാസികൾക്ക് നാട്ടിൽ പോകുമ്പോൾ സ്വദേശികൾ നൽകിയ ഉപയോഗിച്ച വസ്ത്രങ്ങൾ വരെ ഇത്തരത്തിൽകെട്ടിക്കിടക്കുകയാണ്. അത് തിരികെ ബഹ്റൈനിലേക്ക് മടക്കി അയക്കാൻ ഭീമമായ തുക വേണ്ടി വരും. വർഷങ്ങളായി ബഹ്‌റൈനിലെ വീടുകളിൽ ഉപയോഗിച്ച അടുക്കള പാത്രങ്ങളും മറ്റു ഗൃഹോപകരണങ്ങളും അടക്കം ഇങ്ങനെ കെട്ടിക്കിടക്കുന്ന സാധനങ്ങളിൽ ഉണ്ടെന്ന് കാർഗോ ഉടമകൾ പറഞ്ഞു. 

ഈ പ്രശ്‌നത്തിൽ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി, എറണാകുളം എം പി ഹെബി ഈഡൻ, എം പി ഡീൻ കുര്യാക്കോസ് തുടങ്ങിയവർക്ക് നിവേദനവും നൽകിയിട്ടുണ്ട്. തങ്ങളുടെ നിസ്സഹായാവസ്‌ഥ പരമാവധി ആളുകളിലേക്ക് എത്തിക്കുവാനും, സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ അയക്കാനുള്ള  മാർഗമായ ഷിപ്പ് കാർഗോ അയക്കാൻ കൊച്ചിയിൽ മാത്രമുള്ള ഈ പ്രതിസന്ധി ഒഴിവാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും, പ്രവാസി കാര്യ വകുപ്പും, കൊച്ചിയിൽ കെട്ടിക്കിടക്കുന്ന പ്രവാസികളുടെ ബാഗേജുകൾ എങ്കിലും ഉപഭോക്താക്കളിൽ എത്തിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ്  ഇടപെടണമെന്നും കാർഗോ ഉടമകൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

English Summary:

Expatriates' Cargo Stuck at Cochin Sea Port