കള്ളടാക്സികൾക്ക് എതിരെ കടുത്ത നടപടിക്ക് അബുദാബി
അബുദാബി ∙ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ അനധികൃത ടാക്സികൾക്കെതിരെ നടപടി ശക്തമാക്കി അബുദാബി. വിമാനത്താവളം, ബസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തിരക്കേറിയ നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സമാന്തര ടാക്സി സേവനം വർധിച്ച പശ്ചാത്തലത്തിലാണ് പൊലീസ് നടപടി കർശനമാക്കിയത്. സ്വന്തമായി വാഹനമില്ലാത്തവർ ബസ്, ടാക്സി തുടങ്ങി

അബുദാബി ∙ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ അനധികൃത ടാക്സികൾക്കെതിരെ നടപടി ശക്തമാക്കി അബുദാബി. വിമാനത്താവളം, ബസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തിരക്കേറിയ നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സമാന്തര ടാക്സി സേവനം വർധിച്ച പശ്ചാത്തലത്തിലാണ് പൊലീസ് നടപടി കർശനമാക്കിയത്.
സ്വന്തമായി വാഹനമില്ലാത്തവർ ബസ്, ടാക്സി തുടങ്ങി പൊതുഗതാഗത സേവനമോ നിയമാനുസൃത കാർ പൂൾ പെർമിറ്റോ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി. പിടിക്കപ്പെട്ടാൽ വൻതുക പിഴ അടയ്ക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
യാത്രക്കാരുടെ സുരക്ഷ പ്രധാനം
യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുന്ന അനധികൃത ടാക്സി സേവനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊലീസ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്ത കള്ളടാക്സികളിലെ യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ല.
അപകടം ഉണ്ടായാൽ അപരിചിതരായ ഡ്രൈവർ കടന്നുകളയും. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സാധിക്കില്ല. ഇതുമൂലം ഇൻഷുറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ല. നിസ്സാര ലാഭം നോക്കുന്നവർ സ്വന്തം സുരക്ഷ മറക്കരുതെന്നും പൊലീസ് ഓർമിപ്പിച്ചു.
അപരിചിതരോട് അന്യായ യാത്രാക്കൂലി വാങ്ങുന്നവരും ധാരാളം. മുൻകാലങ്ങളിൽ ദീർഘദൂര യാത്രയ്ക്കിടെ മരുഭൂമിയിലെ ഒഴിഞ്ഞ പ്രദേശങ്ങളിൽ കൊണ്ടുപോയി യാത്രക്കാരെ കൊള്ളയടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പൊതുഗതാഗത സംവിധാനം ആശ്രയിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം.
സമാന്തര ടാക്സി ഓടിയാൽ പിഴ 3000 ദിർഹം
സമാന്തര ടാക്സി സേവനം യുഎഇയിൽ നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ഫെഡറൽ ഗതാഗത നിയമം അനുസരിച്ച് 3000 ദിർഹം പിഴയും 24 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കൂടാതെ ഒരു മാസത്തേക്കു വാഹനം കണ്ടുകെട്ടും. കുറ്റം ആവർത്തിച്ചാൽ പിഴ 20,000 ദിർഹമായി വർധിക്കും. മൂന്നാമതും പിടിക്കപ്പെട്ടാൽ 40,000 ദിർഹമും നാലാമതും നിയമം ലംഘിച്ചാൽ 80,000 ദിർഹമാണ് പിഴ. കൂടാതെ മൂന്നു മാസത്തേക്ക് വാഹനം കണ്ടുകെട്ടും.
മലയാളത്തിലും ബോധവൽക്കരണം
ടാക്സി ലൈസൻസ് എടുക്കാതെ സമാന്തര സേവനം നടത്തുന്നത് സാമൂഹിക, സാമ്പത്തിക, സുരക്ഷാ കുറ്റകൃത്യമാണ്. ഇക്കാര്യം വിശദീകരിക്കുന്ന വിഡിയോ, ഓഡിയോ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ബോധവൽക്കരണം നടത്തുകയാണ്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലാണ് ബോധവൽക്കരണം.
കാർപൂൾ എന്നാൽ
ജോലിയും താമസവും ഒരിടത്താണെങ്കിൽ ഒരു വാഹനത്തിൽ പോകുന്നതിന് നിയമവിധേയമായ മാർഗമാണ് കാർപൂൾ പെർമിറ്റ്. വാഹന ഉടമയോടൊപ്പം യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങളും പുറപ്പെടുന്നതും എത്തപ്പെടുന്നതുമായ സ്ഥലങ്ങൾ, മൊബൈൽ നമ്പർ എന്നിവ സഹിതം darb.ae വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്താൽ പെർമിറ്റ് ലഭിക്കും. കാർപൂളിങ് ലൈസൻസിനു മാത്രമല്ല ഒരേ ദിശയിലേക്കുള്ള യാത്രക്കാരെ ക്ഷണിക്കാനും വെബ്സൈറ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കർശന പരിശോധന
അനധികൃത ടാക്സി സർവീസിനെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പരിശോധന കർശനമാക്കിയിരുന്നു. നിയമം ലംഘിച്ച് സമാന്തര ടാക്സി സേവനം നടത്തിയ 225 വാഹനങ്ങൾ ജൂണിൽ പിടിച്ചെടുത്തു.
ദുബായ് എയർപോർട്ട് കേന്ദ്രീകരിച്ച് അനധികൃത ടാക്സി സേവനം നടത്തിയ 90 വാഹനങ്ങൾ കണ്ടുകെട്ടി. ജബൽ അലിയിൽനിന്ന് 49 വാഹനങ്ങളും ശേഷിച്ചവ വിവിധ സ്ഥലങ്ങളിൽനിന്നുമാണ് പിടികൂടിയത്. നിയമം ലംഘിച്ച കമ്പനികൾക്ക് 50,000 ദിർഹവും വ്യക്തികൾക്ക് 30,000 ദിർഹവും പിഴയും ചുമത്തി.