ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർഥികൾക്കിടയിൽ ചെസ് അവതരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർഥികൾക്കിടയിൽ ചെസ് അവതരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർഥികൾക്കിടയിൽ ചെസ് അവതരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർഥികൾക്കിടയിൽ ചെസ് അവതരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ചെസ് ക്ലബ്ബായ ഷാർജ കൾച്ചറൽ ചെസ് ക്ലബ്ബ് യുഎഇ ചെസ് ഫെഡറേഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഈ സംരംഭത്തിലൂടെ എമിറേറ്റിലെ സ്‌കൂളുകളിലും വിദ്യാർഥികൾക്കിടയിലും കായികരംഗത്ത് കൂടുതൽ താൽപര്യം വളർത്താൻ ലക്ഷ്യമിടുന്നുവെന്ന് അധികൃതർ പറഞ്ഞു. “കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് യോഗ്യത നേടിക്കൊടുക്കുന്നതിലും സ്കൂളുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകും. അതിനാൽ ഞങ്ങൾ അവരെ ഈ ദിശയിൽ പ്രോത്സാഹിപ്പിക്കുന്നു,” യുഎഇ അറബ് ചെസ് ഫെഡറേഷൻ പ്രസിഡന്‍റും ഷാർജ കൾച്ചറൽ ചെസ് ക്ലബ് ചെയർമാനുമായ ഷെയ്ഖ് ഡോ. ഖാലിദ് ബിൻ ഹമീദ് അൽ ഖാസിമി പറഞ്ഞു.

ADVERTISEMENT

ചെസ് ഏകാഗ്രതയും ആസൂത്രണവും ആവശ്യമുള്ള തന്ത്രപ്രധാനമായ ഗെയിമാണ്. ഒരു വ്യക്തിക്ക് കൂടുതൽ തന്ത്രങ്ങളും പദ്ധതികളും ഉണ്ടെങ്കിൽ അദ്ദേഹത്തിന് ഏറ്റവും ആസ്വാദ്യകരമായി ചെസ്സിൽ മുന്നേറാൻ സാധിക്കും. ചെസ് ക്ലബ്ബുകളുടെ എണ്ണം വർധിപ്പിക്കുന്നത് ഈ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും. ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

∙ഷാർജ കൾച്ചറൽ ചെസ് ക്ലബിൽ പ്രവാസികൾക്ക് അവസരം
എമിറേറ്റിൽ ചെസ്സ് കളിക്കാർക്കിടയിൽ വളരുന്ന താൽപ്പര്യവും പ്രതിഭയും പ്രോത്സാഹിപ്പിക്കുന്നതായി ഷാർജ കൾച്ചറൽ ചെസ് ക്ലബ് പ്രവർത്തിക്കുന്നു. ഷാർജ കൾച്ചറൽ ചെസ് ക്ലബ് , യുഎഇയിൽ ഈ ഗെയിമിൽ താൽപ്പര്യമുള്ള ആളുകളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നതിൽ മുൻപന്തിയിലാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ക്ലബ്ബുകൾ ഉൾപ്പെടെ, ഈ ലക്ഷ്യം നേടാൻ അവർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. 

ADVERTISEMENT

ക്ലബ്ബിൽ പ്രവർത്തിക്കുന്ന ചെസ് അക്കാദമി പ്രവാസികളുടെയും തദ്ദേശീയരുടെയും കഴിവുകൾ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ യുവ കളിക്കാർക്ക് പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിലൂടെ അടുത്ത തലമുറയിലെ ചാംപ്യന്മാരെ വളർത്തുകയും ചെയ്യുന്നു. ഈ പരിശ്രമങ്ങളുടെ ഫലമായി ഇതിനകം രണ്ട് രാജ്യാന്തര ചാംപ്യന്മാർ ഉണ്ട് - ഏഷ്യയിൽ രണ്ടാം സ്ഥാനത്തുള്ള സഫിൻ സഫറുള്ള ഖാൻ, ലോകത്തിലെ മൂന്നാം സ്ഥാനത്തുള്ള 12 വയസ്സുള്ള ഷയാൻ മുഹമ്മദ് ഷയാൻ.

English Summary:

Educational institutions in Sharjah introduce chess among students