കനത്ത ചൂടിൽ ഫുഡ് ഡെലിവറി; ഗുണനിലവാരത്തിൽ ശ്രദ്ധ വേണമെന്ന് അധികൃതർ
സൗദിയിലെ കനത്ത ചൂടിൽ ഫുഡ് ഡെലിവറി സേവനം കൂടുതൽ ജനപ്രിയമാകുന്നുണ്ടെങ്കിലും, ‘പ്രത്യേക പെട്ടിയിൽ’ എത്തിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിൽ സവിശേഷ ശ്രദ്ധ വേണം.

റിയാദ് ∙ സൗദിയിലെ കനത്ത ചൂടിൽ ഫുഡ് ഡെലിവറി സേവനം കൂടുതൽ ജനപ്രിയമാകുന്നുണ്ടെങ്കിലും, ‘പ്രത്യേക പെട്ടിയിൽ’ എത്തിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിൽ സവിശേഷ ശ്രദ്ധ വേണം. റിയാദ് പോലുള്ള നഗരങ്ങളിലെ ട്രാഫിക് തിരക്കിൽ ഡെലിവറി ചെയ്യുന്ന ഭക്ഷണം ചൂടാറാനും ഗുണനിലവാരം കുറയാനും സാധ്യതയുണ്ട്. ചൂടാറിയ ഭക്ഷണം ബാക്ടീരിയ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യുമെന്ന് ക്ലിനിക്കൽ ന്യൂട്രീഷൻ ആരോഗ്യ വിദഗ്ധനായ അമെർ അൽ അനസി അറിയിച്ചു.
ചൂടും തണുപ്പുമുള്ള ഭക്ഷണങ്ങൾ ഒരുമിച്ച് കൊണ്ടുപോകുന്നത് ആരോഗ്യകരമല്ല. നിലവിലെ കാലവസ്ഥയിൽ ‘പ്രത്യേക പെട്ടിയിൽ’ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് താപനില 5 മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെ വരെയായേക്കാം. ഇതും ആരോഗ്യകരമല്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, വെയിലിൽ ഡെലിവറി ചെയ്യുന്ന ഡെലിവറി ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അവരും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.