മനാമ∙ കഴിഞ്ഞ ജൂൺ 12 ന് മനാമ സൂഖ് മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ തകർന്ന കടകളുടെ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പൂർത്തിയാക്കിയതായി സൂഖ് ഡെവലപ്‌മെന്‍റ് കമ്മിറ്റി ചെയർമാൻ റിയാദ് അൽ മഹ്‌റൂസ് അറിയിച്ചു. കമ്മിറ്റിയുടെ കണക്കെടുപ്പ് അനുസരിച്ച്, 57 കടകളുടെ നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം നഷ്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ കഴിഞ്ഞ ജൂൺ 12 ന് മനാമ സൂഖ് മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ തകർന്ന കടകളുടെ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പൂർത്തിയാക്കിയതായി സൂഖ് ഡെവലപ്‌മെന്‍റ് കമ്മിറ്റി ചെയർമാൻ റിയാദ് അൽ മഹ്‌റൂസ് അറിയിച്ചു. കമ്മിറ്റിയുടെ കണക്കെടുപ്പ് അനുസരിച്ച്, 57 കടകളുടെ നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം നഷ്ടം 1.5 മില്യൻ ദിനാറിൽ കൂടുതലാണ്.

നഷ്ടം കണക്കാക്കുന്നതിനായി കമ്മിറ്റി തീപിടിത്തത്തിൽ കടകളും മറ്റു വസ്തു വകകളും നഷ്ടപ്പെട്ട ഉടമകളുമായും അഗ്നിബാധയേറ്റവരുമായും ആശയവിനിമയം നടത്തി. ചില സ്വത്തുക്കളുടെ നഷ്ടം അവയുടെ അവകാശികളുടെ പങ്കാളിത്തം കാരണം വിലയിരുത്തൽ പ്രക്രിയ സങ്കീർണ്ണമാണ്. നശിച്ച കടകളിൽ ഏകദേശം 30 കടകൾ വാടകയ്ക്ക് നൽകിയവയാണ്.

ADVERTISEMENT

∙പുനരുജ്ജീവനത്തിനുള്ള ശുപാർശകൾ:
തീപിടിത്തം ബാധിച്ച കട ഉടമകൾക്കും ഭൂവുടമകൾക്കും പുനർനിർമാണത്തിനായി ചെറിയ വായ്പകൾ വാഗ്ദാനം ചെയ്യുകയോ ദീർഘകാല നിക്ഷേപം നടത്തുകയോ ചെയ്യണം. മനാമ സൂഖിന്‍റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും അതിന്‍റെ പുനരുജ്ജീവനം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ നടപ്പാക്കണം. കട ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉന്നത അധികാരികളുടെ തീരുമാനത്തിനായി കമ്മിറ്റി കാത്തിരിക്കുകയാണ്. സൂഖിലെ കടകളും ബിസിനസും തിരികെ കൊണ്ടുവരാൻ നിർദ്ദേശങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്ന് അതിവേഗ നടപടിക്കാണ് ലക്ഷ്യമിടുന്നത്.

ഇപ്പോഴും മനാമ സൂഖ് ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്, അത് അതിന്‍റെ മേന്മയെ സൂചിപ്പിക്കുന്നു. നഷ്ടം സംഭവിച്ച ബിസിനസ്സ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനും ഉൾപ്പെട്ട എല്ലാ കക്ഷികളുമായും ബന്ധപ്പെടാനും പാർലമെന്റംഗം അഹമ്മദ് ഖരാട്ട ശ്രമങ്ങളെ അൽ മഹ്റൂസ് പ്രശംസിച്ചു.

English Summary:

Manama Souq Fire: Damage Assessment of Affected Shops Completed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT