ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ മുൻകൂർ അനുമതി വാങ്ങണം
ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾക്കും മറ്റ് പരിപാടികൾക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി വാങ്ങണമെന്ന് നിർദ്ദേശം.

ദോഹ ∙ ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾക്കും മറ്റ് പരിപാടികൾക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി വാങ്ങണമെന്ന് നിർദ്ദേശം. ഖത്തർ ടൂറിസവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി നടത്തിയ ശിൽപശാലയിലാണ് ഇക്കാര്യം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളുടെ ഡയറക്ടർ ഇമാൻ അലി അൽ നുഐമി വ്യക്തമാക്കിയത്.
ഇതനുസരിച്ച്, ഹോട്ടലുകളിൽ ഹാൾ ബുക്ക് ചെയ്യുമ്പോൾ തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതിന്‍റെ രേഖ ഹാജരാക്കണം. കൂടാതെ അപേക്ഷയ്‌ക്കൊപ്പം സാധുവായ വിദ്യാഭ്യാസ ലൈസൻസും സമർപ്പിക്കണം. ഈ പുതിയ നടപടിക്രമം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോട്ടൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്നു. ടൂറിസവും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് ഇതിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്.