ലോകത്തിലെ മുൻനിര അക്കാദമിക് സ്ഥാപനങ്ങളിൽ ഇടംപിടിച്ച് ഷാർജ സർവകലാശാല
ഷാർജ സർവകലാശാല ലോകത്തിലെ മുൻനിര അക്കാദമിക് സ്ഥാപനങ്ങളിലൊന്നായി മാറിയതായി ഷാർജ ഉപഭരണാധികാരിയും സർവകലാശാല പ്രസിഡന്‍റുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു.

ഷാർജ ∙ ഷാർജ സർവകലാശാല ലോകത്തിലെ മുൻനിര അക്കാദമിക് സ്ഥാപനങ്ങളിലൊന്നായി മാറിയതായി ഷാർജ ഉപഭരണാധികാരിയും സർവകലാശാല പ്രസിഡന്‍റുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ യുഎസ് ന്യൂസ് ഗ്ലോബൽ റാങ്കിങ്ങിൽ ഷാർജ സർവകലാശാല യുഎഇയിൽ ഒന്നാം സ്ഥാനവും അറബ് സർവകലാശാലകളിൽ നാലാം സ്ഥാനവും നേടി.
ആഗോളതലത്തിൽ 2,250 സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും 261-ാം സ്ഥാനത്തും ഏഷ്യയിൽ 55-ാം സ്ഥാനത്തുമാണ്. ഈ നേട്ടം കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സർവകലാശാലയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ്, അഡ്മിനിസ്ട്രേഷൻ, ഫാക്കൽറ്റി, വിദ്യാർഥികൾ എന്നിവരുടെ ശ്രമങ്ങളെ ഷെയ്ഖ് സുൽത്താൻ പ്രശംസിച്ചു. സുസ്ഥിര ഹരിത ശാസ്ത്രം, എൻജിനീയറിങ്, എനർജി സയൻസസ്, സയന്‍റിഫിക് പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ മികവ് പുലർത്താൻ സർവകലാശാലയെ നയിച്ച സർവകലാശാലയുടെ സ്ഥാപകൻ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മാർഗനിർദേശങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഗവേഷണ പഠനങ്ങളിൽ ഈ സർവകലാശാല ലോകത്തിലെ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന ഒന്നാണ്. ഗ്ലോബൽ റാങ്കിങ്, അക്കാദമിക് പ്രശസ്തി, ഗവേഷണ സ്വാധീനം, രാജ്യാന്തര സഹകരണങ്ങൾ, ഡോക്ടറേറ്റ് ബിരുദ അവാർഡുകൾ തുടങ്ങിയ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സർവകലാശാലകളെ വിലയിരുത്തുന്നു. പട്ടികയിലെ മികച്ച റാങ്കിങ് ആഗോള വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികവ് പുലർത്താനുള്ള ഷാർജ സർവകലാശാലയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.