ബഹ്‌റൈനിൽ 1,300 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയുടെ ഭാഗങ്ങൾ കണ്ടെത്തി
മനാമ ∙ ബഹ്‌റൈനിൽ 1,300 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി കണ്ടെത്തിയതായി ഗവേഷകരുടെ തെളിവ്. ബഹ്‌റൈനിലെ സമാഹിജ് മേഖലയിലാണ് അറേബ്യൻ ഗൾഫിലെ അറിയപ്പെടുന്ന ഏറ്റവും പുരാതനമായ ക്രിസ്ത്യൻ കെട്ടിടങ്ങളിലൊന്ന് കണ്ടെത്തിയാതായി ഗവേഷകർ സ്‌ഥിരീകരിച്ചത്, ഇവിടെ ദീർഘകാലമായി നഷ്ടപ്പെട്ട ക്രിസ്ത്യൻ സമൂഹത്തിൻ്റെ ആദ്യത്തെ

മനാമ ∙ ബഹ്‌റൈനിൽ 1,300 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി കണ്ടെത്തി. ബഹ്‌റൈനിലെ സമാഹിജ് മേഖലയിലാണ് അറേബ്യൻ ഗൾഫിലെ അറിയപ്പെടുന്ന ഏറ്റവും പുരാതനമായ ക്രിസ്ത്യൻ കെട്ടിടങ്ങളിലൊന്ന് കണ്ടെത്തിയാതായി ഗവേഷകർ സ്‌ഥിരീകരിച്ചത്. ക്രിസ്ത്യൻ സമൂഹത്തിൻ്റെ ആദ്യത്തെ ഭൗതിക തെളിവുകളായി ഇത് കരുതപ്പെടുന്നു.
ക്രിസ്തുമതം ഇന്ന് സാധാരണയായി ഗൾഫുമായി ബന്ധപ്പെട്ട ഒന്നല്ല, എങ്കിലും, നെസ്തോറിയൻ ചർച്ച് എന്ന് വിളിക്കപ്പെടുന്ന ഈസ്റ്റ് ചർച്ച് ക്രിസ്തു മതം ഉണ്ടായിരുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.
ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം ബഹ്‌റൈനിലെ സമാഹിജിൽ കണ്ടെത്തിയിട്ടുള്ള ഈ കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളുടെ റേഡിയോകാർബൺ ഡേറ്റിങ് സൂചിപ്പിക്കുന്നത് എഡി നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിൻ്റെ മധ്യത്തിനും ഇടയിലാണ് അധിനിവേശം നടത്തിയിരുന്നതെന്നാണ്. ജനങ്ങൾ ഇസ്‌ലാം മതം സ്വീകരിച്ചതോടെ ഈ സ്ഥലം ഉപേക്ഷിക്കപ്പെട്ടതാകാം എന്നും ഗവേഷകർ അനുമാനിക്കുന്നു.
ഒരു ക്രിസ്ത്യൻ പള്ളി ആയിരുന്നതിന്റെ സൂചകമായി മൂന്ന് കുരിശുകൾ ഇവിടെ കാണിക്കുന്നുണ്ട്. അവയിൽ രണ്ടെണ്ണം കെട്ടിടത്തെ അലങ്കരിച്ചിരിക്കുന്നു.
ബ്രിട്ടിഷ്, ബഹ്‌റൈൻ പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിൽ, ഒരു ഗ്രാമത്തിലെ ശ്മശാനത്തിലെ ഒരു കുന്നിൻകീഴിൽ എട്ട് മുറികളുള്ള ഒരു വലിയ കെട്ടിടവും കണ്ടെത്തിയിട്ടുണ്ട് . ഒരു അടുക്കള, ഒരു ഭക്ഷണ മുറി, ഒരു വർക്ക് റൂം, മൂന്ന് ലിവിങ് റൂമുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ചരിത്രപരമായി 'മാഷ്മാഹിഗ്' എന്ന് വിളിക്കപ്പെടുന്ന സമാഹിജ് പ്രദേശത്ത് ഉൾപ്പെട്ട രൂപതയുടെ ബിഷപ്പിൻ്റെ കൊട്ടാരമായിരുന്നിരിക്കാം ഈ കെട്ടിടം എന്നാണ് ഗവേഷകർ കരുതുന്നത്. മെഷ്മാഹിഗും സെൻട്രൽ ചർച്ച് അധികാരികളും തമ്മിലുള്ള ബന്ധത്തെ രേഖപ്പെടുത്തുന്ന ചില സൂചനകളും ഇവിടെ നിന്ന് ലഭിച്ചതായി ഗവേഷകർ സൂചിപ്പിക്കുന്നു. മുൻപ് ഗൾഫിൽ ഇറാൻ, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കിഴക്കൻ സൗദി അറേബ്യ എന്നിവയുടെ വിദൂര പ്രദേശങ്ങളിൽ കുറച്ച് ക്രിസ്ത്യൻ കെട്ടിടങ്ങൾ-പള്ളികൾ, ആശ്രമങ്ങൾ, വസതികൾ എന്നിവ കണ്ടെത്തിയിരുന്നു.
ഇവിടത്തെ താമസക്കാർ ഉയർന്ന ജീവിത നിലവാരം ആസ്വദിച്ചതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ആളുകൾ പന്നിയിറച്ചി കഴിക്കുന്നതിൻ്റെ തെളിവുകളും ലഭിച്ചതായി ഗവേഷകർ പറയുന്നു.
കൂടുതൽ കണ്ടെത്തലുകളിൽ വിലയേറിയ കാർനെലിയൻ അർദ്ധ വൃത്താകൃതിയിലുള്ള കല്ലുകൾ, ഇന്ത്യൻ മൺപാത്രങ്ങളുടെ തകർന്ന അവശിഷ്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു, ഇത് ഇവിടെ ഉണ്ടായിരുന്ന വ്യാപാരത്തെയാണ് സൂചിപ്പിക്കുന്നത് . സസാനിയൻ സാമ്രാജ്യത്തിൽ ചെറിയ വൈൻ ഗ്ലാസുകളും ചെമ്പ് നാണയങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടും. കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ ചെമ്പ് സൂചികള്‍ സൂചിപ്പിക്കുന്നത് ഇവിടെ തുണിത്തരങ്ങൾ ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നു എന്നാണ്. ഇവ ആരാധനയ്ക്കായി ഉപയോഗിക്കാനായിരിക്കാമെന്നും ഗവേഷകർ അനുമാനിക്കുന്നു.
എക്സെറ്റർ സർവകലാശാലയിലെ പ്രഫസർ തിമോത്തി ഇൻസോളിൻ്റെയും ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിൽ നിന്നുള്ള ഡോ. സൽമാൻ അൽമഹാരിയുടെയും നേതൃത്വത്തിലുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായാണ് 2019 നും 2023 നും ഇടയിൽ ഖനനം ആരംഭിച്ചത്. ബഹ്‌റൈനിലെ നെസ്‌റ്റോറിയൻ സഭയുടെ ആദ്യത്തെ ഭൗതിക തെളിവാണിതെന്നും ആളുകൾ എങ്ങനെ ജീവിച്ചു, ജോലി ചെയ്‌തു, ആരാധിച്ചു എന്നതിനെക്കുറിച്ചുള്ള കൗതുകകരമായ ഉൾക്കാഴ്‌ച ഇതിലൂടെ ലഭിക്കുമെന്നുള്ള പ്രത്യാശയുള്ളതായും പ്രഫസർ ഇൻസോൾ അഭിപ്രായപ്പെട്ടു.