കുവൈത്ത് അൽ നൊക്കാത്തയിൽ വൻ എണ്ണശേഖരം
കുവൈത്ത് സിറ്റി ∙ കുവൈത്തി ദ്വീപ് ഫൈലാക്കയുടെ കിഴക്കൻ പ്രദേശമായ അൽ നൊക്കാത്തയിൽ വലിയ എണ്ണശേഖരം കണ്ടെത്തിയതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ അറിയിച്ചു. 320 കോടി ബാരൽ എണ്ണശേഖരം ഇവിടെയുള്ളതായാണ് റിപ്പോർട്ട്. രാജ്യത്താകെ 3 വർഷം കൊണ്ട് ഉൽപാദിപ്പിക്കുന്ന അത്രയും എണ്ണ പുതിയതായി കണ്ടെത്തിയ

കുവൈത്ത് സിറ്റി ∙ കുവൈത്തി ദ്വീപ് ഫൈലാക്കയുടെ കിഴക്കൻ പ്രദേശമായ അൽ നൊക്കാത്തയിൽ വലിയ എണ്ണശേഖരം കണ്ടെത്തിയതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ അറിയിച്ചു. 320 കോടി ബാരൽ എണ്ണശേഖരം ഇവിടെയുള്ളതായാണ് റിപ്പോർട്ട്.
രാജ്യത്താകെ 3 വർഷം കൊണ്ട് ഉൽപാദിപ്പിക്കുന്ന അത്രയും എണ്ണ പുതിയതായി കണ്ടെത്തിയ പ്രദേശത്തുണ്ടെന്നാണ് സൂചന. ഏകദേശം 96 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് എണ്ണശേഖരം കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിന്ന് 210 കോടി ബാരൽ എണ്ണയും 5.1 ലക്ഷം കോടി ക്യുബിക് അടി വാതകവും ഉൽപാദിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. രണ്ടും കൂടി ചേരുമ്പോൾ 320 കോടി ബാരൽ എണ്ണയ്ക്കു തുല്യമാകും.