പിഴ കൂടും, നിരീക്ഷണം ശക്തമാക്കും; കുവെെത്തിൽ ഗതാഗത നിയമ ഭേദഗതി ഈ വർഷം മുതൽ നടപ്പിലാക്കാൻ നീക്കം
കുവൈത്ത് സിറ്റി∙ ട്രാഫിക് അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ഗതാഗത നിയമ ഭേദഗതികൾ ഈ വർഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി. നിർദിഷ്ട നിയമം അപകട മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണത്തിൽ വലിയ കുറവ് വരുത്തുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. പ്രതിദിന നിയമലംഘനങ്ങളുടെ

കുവൈത്ത് സിറ്റി ∙ ട്രാഫിക് അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ഗതാഗത നിയമ ഭേദഗതികൾ ഈ വർഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി. നിർദിഷ്ട നിയമം അപകട മരണങ്ങളുടെയും പരുക്കുകളുടെയും എണ്ണത്തിൽ വലിയ കുറവ് വരുത്തുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ.
പ്രതിദിന നിയമലംഘനങ്ങളുടെ കാര്യത്തിലും കുറവ് പ്രതീക്ഷിക്കപ്പെടുന്നുണ്ട് . നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ ഉയരും എന്നതാണ് ഗതാഗതനിയമത്തിൽ വരുന്ന പ്രധാനമാറ്റം. പുതിയ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ആഭ്യന്തര മന്ത്രാലയം ഓപ്പറേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.