ഗൾഫിലെ വേനൽക്കാല ക്യാംപ്; കളിച്ചുരസിച്ച് പഠിക്കാം
ദുബായ് ∙ വേനലവധിക്ക് നാട്ടിലേക്കു പോകാൻ വിമാന ടിക്കറ്റിന് പൊള്ളുന്ന നിരക്ക്; കുട്ടികളെ രണ്ട് മാസത്തോളം വീട്ടിനുള്ളിൽ തളച്ചിടാനുമാകില്ല. വെളിയിലെവിടെയെങ്കിലും കൊണ്ടുപോകാമെന്ന് കരുതിയാൽ 50 ഡിഗ്രി സെൽഷ്യസിൽ കത്തിനിൽക്കുന്ന സൂര്യൻ സമ്മതിക്കുകയുമില്ല. ഇനി ആകെ രക്ഷ യുഎഇയിൽ വിവിധയിടങ്ങളിലായി നടക്കുന്ന

ദുബായ് ∙ വേനലവധിക്ക് നാട്ടിലേക്കു പോകാൻ വിമാന ടിക്കറ്റിന് പൊള്ളുന്ന നിരക്ക്; കുട്ടികളെ രണ്ട് മാസത്തോളം വീട്ടിനുള്ളിൽ തളച്ചിടാനുമാകില്ല. വെളിയിലെവിടെയെങ്കിലും കൊണ്ടുപോകാമെന്ന് കരുതിയാൽ 50 ഡിഗ്രി സെൽഷ്യസിൽ കത്തിനിൽക്കുന്ന സൂര്യൻ സമ്മതിക്കുകയുമില്ല. ഇനി ആകെ രക്ഷ യുഎഇയിൽ വിവിധയിടങ്ങളിലായി നടക്കുന്ന വേനൽക്കാല ക്യാംപുകൾ തന്നെ. പക്ഷേ, ക്യാംപ് നടക്കുന്ന ഹാളുകൾ മിക്കതും മതിയായ രീതിയിൽ ശീതീകരിച്ചിട്ടില്ലാത്തതിനാൽ അതും ആലോചിക്കുമ്പോൾ പ്രയാസകരം തന്നെ. പക്ഷേ, അത്രയുമായല്ലോ എന്നാശ്വസിച്ച് രക്ഷിതാക്കൾ മക്കളെ വേനൽക്കാല ക്യാംപുകളിലെത്തിക്കുന്നതിനാൽ ജൂലൈ മുതൽ സെപ്റ്റംബർ വരെ യുഎഇയിൽ നടക്കുന്നത് നൂറോളം ക്യാംപുകൾ. അതിപ്പോൾ ദുബായ് മാള്‍, മാൾ ഒാഫ് ദി എമിറേറ്റ്സ് പോലുള്ള ഷോപ്പിങ് കേന്ദ്രങ്ങളിലുമെത്തിയിരിക്കുന്നു.
കളിച്ചുരസിച്ച് പഠിക്കാം; ബുർജ് ഖലീഫയും കാണാം
വിനോദത്തിനും വിദ്യാഭ്യാസത്തിനും ഒരേസമയം സൗകര്യമുള്ള പരിപാടിയാണ് വേനൽക്യാംപുകൾ. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അവിടെയെത്തിക്കുന്നതിന് വളരെ തത്പരരാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ബുർജ് ഖലീഫയിലെ 124–ാം നിലയിലേയ്ക്ക് ടൂർ ഉൾപ്പെടെ ദുബായ് മാളിലെ വേനൽക്കാല ക്യാംപുകൾ കുട്ടികൾക്ക് അവസരം നൽകുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് സമയക്രമം. ജൂലൈ 1 മുതൽ ഓഗസ്റ്റ് 29 വരെയാണ് ക്യാംപ്. ദുബായിലെ ഏറ്റവും വലിയ മാളിലെ 6 ആകർഷണങ്ങൾ ഉൾക്കൊള്ളുന്നു. ഇവന്റുകളും ഗെയിമുകളും ഏറെ. ആക്ടിങ് അക്കാദമി, ഡാൻസ് ക്ലാസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, ഫാഷൻ സ്റ്റുഡിയോ, മ്യൂസിക് മിക്സിങ് പോലുള്ള കലാപ്രവർത്തനങ്ങളിൽ കുട്ടികൾ വൈദഗ്ധ്യം നേടുമെന്ന് സംഘാടകർ പറയുന്നു. ദുബായ് മാളിലെ കിഡ്സാനിയയിലാണ് ഈ പരിപാടികൾ നടക്കുക.
ഭക്ഷണവും പാനീയങ്ങളും ഇല്ലാതെ ഒരു കുട്ടിക്ക് വാറ്റ് ഉൾപ്പെടെ 699 ദിർഹമാണ് ഇവിടെ ഇൗടാക്കുന്നത്. ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെ ഒരു കുട്ടിക്ക് വാറ്റ് കൂട്ടി 799 ദിർഹം. കുട്ടികളെ രാവിലെ 9.15 മുതൽ 9.30 വരെ കിഡ്സാനിയയിൽ വിടുകയും ഉച്ചകഴിഞ്ഞ് 3 ന് കൊണ്ടുപോകുകയും വേണം. കുട്ടികളെ പ്രത്യേക സംഘം പരിപാലിക്കും. 7 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 3 നും 6 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കൊപ്പം മുതിർന്നവരും ഉണ്ടായിരിക്കണം. ഫീസ് ബാധകമാകും - ഭക്ഷണം ഉൾപ്പെടെ 399 ദിർഹം, ഭക്ഷണമില്ലാതെ 299 ദിർഹം. അതേസമയം, മലയാളി സംഘടനകള്‍ സ്കൂളുകളിലും മറ്റു ഹാളുകളിലും നടത്തുന്ന ക്യാംപുകൾക്ക് 250 മുതൽ 500 ദിർഹം വരെ മാത്രമാണ് ഫീസ്. ചിലർ ഒന്നിലേറെ സ്ഥലങ്ങളിൽ ഒരേസമയം ക്യാംപ് നടത്തുന്നു. നാട്ടിൽ നിന്നു വരുന്നവരും യുഎഇയിൽ തന്നെയുള്ളവരുമായ കലാകാരന്മാരും നര്‍ത്തകികളും നീന്തൽവിദഗ്ധരുമൊക്കെയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. രണ്ട് മാസം കൊണ്ട് ഏതെങ്കിലും ഇനത്തിൽ പൂർണവൈദഗ്ധ്യം നേടുമെന്ന് പറയാനാകില്ലെങ്കിലും കുട്ടികളുടെ അഭിരുചി മനസിലാക്കാനെങ്കിലും ഇത്തരം പരിപാടികൾ ഉപകാരപ്രദമാകുന്നുവെന്ന് ഷാർജയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിനി അനീഷ സജീഷ് പറഞ്ഞു.