ദുബായ് ∙ ഡ്രൈവറില്ലാ ടാക്സികൾക്ക് പിന്നാലെ യുഎഇയിൽ ഇനി ട്രക്കുകളും. ദുബായ് ആസ്ഥാനമായ ഒരു കമ്പനി യുഎഇയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രക്കുകളുടെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ദുബായ് സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്ടിലെ വിജന പ്രദേശത്ത് ഒരു നിശ്ചിത റൂട്ടിലാണ് പരീക്ഷണങ്ങൾ നടത്തിയതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഡ്രൈവറില്ലാ ടാക്സികൾക്ക് പിന്നാലെ യുഎഇയിൽ ഇനി ട്രക്കുകളും. ദുബായ് ആസ്ഥാനമായ ഒരു കമ്പനി യുഎഇയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രക്കുകളുടെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ദുബായ് സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്ടിലെ വിജന പ്രദേശത്ത് ഒരു നിശ്ചിത റൂട്ടിലാണ് പരീക്ഷണങ്ങൾ നടത്തിയതെന്ന് അധികൃതർ പറഞ്ഞു.

ഇവോകാർഗോ എൻ1 എന്ന് വിളിക്കപ്പെടുന്ന ആളില്ലാ ഇലക്ട്രിക് ട്രക്ക് മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽ നാവിഗേറ്റ് ചെയ്തു. മറ്റു വാഹനങ്ങൾ, കാൽനടയാത്രക്കാർ തുടങ്ങിയവ റോഡുകളിലുള്ളപ്പോഴും പരീക്ഷണം നടത്തി വിജയിച്ചു. അപകടം തടയൽ, ചലിക്കുന്ന തടസ്സങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കൽ, എമർജൻസി സ്റ്റോപ്പുകൾ എന്നീ പരിശോധനകളും നടന്നതായി കമ്പനി അറിയിച്ചു. പാർക്കിങ്, റിവേഴ്‌സ് പാർക്കിങ്, ടേണിങ്, റിവേഴ്‌സ് ടേണിങ് എന്നിവയുൾപ്പെടെയുള്ള മുഴുവൻ ശ്രേണിയിലും ട്രക്കിന്റെ ഓട്ടോപൈലറ്റ് സംവിധാനവും പരീക്ഷിച്ചു.

ADVERTISEMENT

റൂട്ട് മാനേജ്മെൻ്റ്, റിമോട്ട് മോണിറ്ററിങ്, കൺട്രോൾ എന്നിവയും പരീക്ഷണത്തിൽ ഉൾപ്പെടുന്നു.  ഇ പരീക്ഷണ പരമ്പരയിൽ പരാജയങ്ങളോ അപകടകരമായ സംഭവങ്ങളോ റിപോർട്ട് ചെയ്തിട്ടില്ലെന്ന് ലക്ട്രിക് ഓട്ടോണമസ് ട്രാൻസ്‌പോർട്ട് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുകയും നൽകുകയും ചെയ്യുന്ന ലോജിസ്റ്റിക് സേവന ദാതാവായ എവോകാർഗോ വ്യക്തമാക്കി.

ദുബായിൽ പരീക്ഷണയോട്ടം നടത്തിയ ഡ്രൈവറില്ലാ ടാക്സി. ചിത്രത്തിന് കടപ്പാട്: വാം (ഫയൽ)

∙ 200 കി.മീറ്റർ വരെ 25 കിലോമീറ്റർ വേഗത്തിൽ
2030-നകം എമിറേറ്റിലെ ആകെ ഗതാഗതത്തിന്റെ 25 ശതമാനവും പരിവർത്തനം ചെയ്യുക എന്ന ദുബായുടെ ലക്ഷ്യത്തിന് അനുസൃതമായി 2022 ഡിസംബറിലാണ് ഡ്രൈവറില്ലാത്ത ട്രക്കുകൾക്കായുള്ള പരീക്ഷണം ആദ്യമായി പ്രഖ്യാപിച്ചത്. എവോകാർഗോ എൻ1 ന്റെ ലിഫ്റ്റിങ് കപ്പാസിറ്റി 2 ടൺ ആണ്, കൂടാതെ 200കി മീറ്റർ വരെ 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ആറ് യൂറോ പാലറ്റുകളെ ഉൾക്കൊള്ളാൻ ഇതിന് കഴിയും. ഒരു മുഴുവൻ ദിവസത്തെ പ്രവർത്തനത്തിനായി ഒരു വാഹനം ചാർജ് ചെയ്യുന്നതിന് ഔട്ട്‌ലെറ്റിനെ ആശ്രയിച്ച് 40 മിനിറ്റ് മുതൽ ആറ് മണിക്കൂർ വരെ എടുക്കും.

ദുബായിൽ പരീക്ഷണയോട്ടം നടത്തിയ ഡ്രൈവറില്ലാ ടാക്സി. ചിത്രത്തിന് കടപ്പാട്: വാം (ഫയൽ)
ADVERTISEMENT

വാഹനത്തിന് ചുറ്റുമുള്ള സ്ഥലത്തിന്റെ കംപ്യൂട്ടർ കാഴ്ച, ഓട്ടോമാറ്റിക് ഡയഗ്നോസ്റ്റിക് സിസ്റ്റം, റിമോട്ട്-സ്റ്റോപ്പ് സിസ്റ്റം, സ്റ്റാൻഡ്ബൈ ന്യൂമാറ്റിക് ബ്രേക്കിങ് സിസ്റ്റം എന്നിങ്ങനെ നാല് ശ്രേണികളാണ് ഇതിന്റെ സുരക്ഷാ സംവിധാനത്തിനുള്ളത്. ഓട്ടോമാറ്റിക് പൈലറ്റ് സംവിധാനങ്ങൾ ട്രക്ക് പ്രവർത്തനരഹിതമായ സമയം ഗണ്യമായി കുറയ്ക്കുമ്പോൾ ചരക്ക് ഗതാഗതത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. റോബോട്ടൈസേഷനും പരമ്പരാഗത ഇന്ധനത്തിന് പകരം വൈദ്യുതിയും ഹൈഡ്രജൻ ഇന്ധന സെല്ലുകളും ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കാനും കാരണമാകുന്നു.‌

English Summary:

UAE Reveals Driverless Truck