ഒമാനിലെ വെടിവയ്പ്പ്: പരുക്കേറ്റവരില്‍ മൂന്ന് ഇന്ത്യക്കാര്‍, മരിച്ചയാളുടെ മൃതേദേഹം നാട്ടിലേക്ക് കൊണ്ടുപോകും
മസ്‌കത്ത്∙ മസ്‌കത്തിലെ വാദി കബീറിലുണ്ടായ വെടിവയ്പ്പില്‍ മരണപ്പെട്ട ഇന്ത്യക്കാരനായ ബാഷ ജാന്‍ അലി ഹുസ്സൈന്റെ കുടുംബത്തെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് സന്ദര്‍ശിച്ചു. മകന്‍ തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡര്‍ ഭാഷ ജാന്‍ അലി ഹുസ്സൈന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റും കുടുംബത്തിന് എല്ലാവിധ

മസ്‌കത്ത് ∙ മസ്‌കത്തിലെ വാദി കബീറിലുണ്ടായ വെടിവയ്പ്പില്‍ മരിച്ച ഇന്ത്യക്കാരനായ ബാഷ ജാന്‍ അലി ഹുസ്സൈന്റെ കുടുംബത്തെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് സന്ദര്‍ശിച്ചു. മകന്‍ തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡര്‍ ബാഷ ജാന്‍ അലി ഹുസ്സൈന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റും കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി. അതേസമയം, വെടിവയ്പ്പില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കാണ് പരുക്കേറ്റത്. ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരെയും എംബസി അധികൃതര്‍ സന്ദര്‍ശിച്ചു. ഇവരുടെ കുടുംബവുമായി സംസാരിച്ച അംബാസഡര്‍ പൂര്‍ണ പിന്തുണ ഉറപ്പുനല്‍കി.
പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ഒമാനി സുരക്ഷാ ഏജന്‍സികള്‍ സ്വീകരിച്ച സത്വര നടപടിയെ അമിത് നാരംഗ് അഭിനന്ദിച്ചു. പരുക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, വെടിവയ്പ്പ് സംഭവത്തെ ഒമാന്‍ ശൂറ കൗണ്‍സില്‍ അപലപിച്ചു. മരിച്ച റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ യൂസഫ് അല്‍ നദാബിയുടെ കുടുംബത്തിനും മറ്റ് അഞ്ച് പേരുടെ കുടുംബങ്ങള്‍ക്കും ശൂറ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണെന്നും സംഭവത്തില്‍ പരുക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ശൂറ കൗണ്‍സില്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒമാനി മണ്ണില്‍ അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
∙ ആക്രമികള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമില്ല: അംബാസഡര്‍
ഒമാനിലെ വാദി കബീറിലുണ്ടായ വെടിവയ്പ്പില്‍ മരിച്ച മൂന്ന് ആക്രമണകാരികള്‍ക്ക് പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഒമാനിലെ പാക്കിസ്ഥാന്‍ അംബാസഡര്‍ ഇമ്രാന്‍ അലി എക്‌സില്‍ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞു. മരിച്ച പാക്കിസ്ഥാന്‍ സ്വദേശികളില്‍ രണ്ട് പേരുടെ മൃതദേഹം നാളെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചു.