ദമാം വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തില്‍ തീ; യാത്രക്കാര്‍ സുരക്ഷിതര്‍
ദമാം ∙ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തിൽ അഗ്നിബാധ. നൈല്‍ എയര്‍ വിമാനത്തിലാണ് തീ പടര്‍ന്നുപിടിച്ചതെന്ന്

ദമാം ∙ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തിൽ അഗ്നിബാധ. നൈല്‍ എയര്‍ വിമാനത്തിലാണ് തീ പടര്‍ന്നുപിടിച്ചതെന്ന് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി സെന്റര്‍ അറിയിച്ചു. ടേക്ക് ഓഫിനിടെ എയര്‍ബസ് 320-എ ഇനത്തില്‍പ്പെട്ട വിമാനത്തിന്റെ ടയറില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഉടന്‍ ടേക്ക് ഓഫ് റദ്ദാക്കുകയും എയര്‍പോര്‍ട്ടിലെ അഗ്നിശമന സംഘങ്ങള്‍ എത്തി തീയണയ്ക്കുകയും ചെയ്തു.
186 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റുകള്‍ വഴി ഒഴിപ്പിച്ചു. നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി സെന്ററിനു കീഴിലെ വിദഗ്ധ സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ദമാം എയര്‍പോര്‍ട്ടില്‍ മറ്റു വിമാനങ്ങളുടെ ലാന്‍ഡിങ്ങിനെയോ ടേക്ക് ഓഫിനേയോ സംഭവം ബാധിട്ടില്ലെന്നും ദമാം എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.