അബുദാബി ∙ ജൂലൈ 18 യുഎഇയുടെ ‘യൂണിയൻ പ്രതിജ്ഞാ ദിനം’ ആയി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. 1971 ലെ ഈ ദിവസം സ്ഥാപക പിതാവും അദ്ദേഹത്തിൻ്റെ സഹോദരന്മാരും ഭരണാധികാരികളും യൂണിയൻ്റെ പ്രഖ്യാപനത്തിലും യുഎഇ ഭരണഘടനയിലും ഒപ്പുവച്ച ശേഷം നമ്മുടെ രാജ്യത്തിൻ്റെ പേര് യുണൈറ്റഡ് അറബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ജൂലൈ 18 യുഎഇയുടെ ‘യൂണിയൻ പ്രതിജ്ഞാ ദിനം’ ആയി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. '1971 ലെ ഈ ദിവസം സ്ഥാപക പിതാവും അദ്ദേഹത്തിന്റെ സഹോദരന്മാരും ഭരണാധികാരികളും യൂണിയന്റെ പ്രഖ്യാപനത്തിലും യുഎഇ ഭരണഘടനയിലും ഒപ്പുവച്ച ശേഷം നമ്മുടെ രാജ്യത്തിന്റെ പേര് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന് പ്രഖ്യാപിച്ചുവെന്ന്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്  എക്സി-ൽ കുറിച്ചു .

ഡിസംബർ 2 ന് രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിനായി അവർ യൂണിയൻ്റെ അടിത്തറയിട്ട ചരിത്രപരമായ ദിവസമായിരുന്നു അത്. ഇന്ന്(ജൂലൈ 18) യൂണിയൻ പ്രതിജ്ഞാ ദിനമായി ഞങ്ങൾ പ്രഖ്യാപിക്കുന്നു, നമ്മുടെ രാജ്യത്തിൻ്റെ ചരിത്രവും യൂണിയൻ സ്ഥാപിക്കുന്നതിനുള്ള അനുഗൃഹീതമായ യാത്രയും ആഘോഷിക്കുന്നതിനുള്ള ഒരു ദേശീയ അവസരമാണ്–അദ്ദേഹം പറഞ്ഞു.

ഫയൽ ചിത്രം. Image Credit: UAEGov/X
ADVERTISEMENT

ജൂലൈ 18നേക്കുറിച്ച് കൂടുതലറിയാം
ഇന്ന്, ജൂലൈ 18 രാജ്യത്തിൻ്റെ ചരിത്രത്തിലെ ഒരു ചുവന്ന അക്ഷര ദിനമാണ് - ഈ ദിവസത്തെ ഒരു സുപ്രധാന യോഗം 1971 ഡിസംബർ 2 ന് യുഎഇ ഫെഡറേഷൻ്റെ സ്ഥാപനത്തിന് കളമൊരുക്കി. രാജ്യത്തിൻ്റെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദും ഭരണാധികാരികളും യുഎഇയുടെ ഔദ്യോഗിക നാമം പ്രഖ്യാപിക്കുമ്പോൾ മറ്റ് എമിറേറ്റുകൾ യൂണിയൻ പ്രഖ്യാപനത്തിലും യുഎഇ ഭരണഘടനയിലും ഒപ്പുവച്ചു.  ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായാണ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ചത്.

യൂണിയൻ പ്രതിജ്ഞാ ദിനം രാജ്യത്തിൻ്റെ യാത്രയെ അനുസ്മരിക്കാനും വർത്തമാനത്തിനും ഭാവിയിലേക്കും പാഠങ്ങളും ധാർമ്മികതയും ഉൾക്കൊള്ളാനുമുള്ള അവസരമാണ്.  യൂണിയൻ ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവയ്ക്ക് ശേഷം യുഎഇയിലെ നാലാമത്തെ ദേശീയ ആഘോഷമാണ് യൂണിയൻ പ്രതിജ്ഞാ ദിനം. രാഷ്ട്രത്തിൻ്റെ യാത്രയുടെ അടിത്തറയായി നിലകൊള്ളുന്ന അന്തരിച്ച ഷെയ്ഖ് സായിദും മറ്റ് ഭരണാധികാരികളും സ്ഥാപിച്ച ദേശീയ മൂല്യങ്ങളും തത്ത്വങ്ങളും പ്രോത്സാഹിപ്പിക്കാനാണ് യൂണിയൻ പ്രതിജ്ഞാ ദിനം ലക്ഷ്യമിടുന്നത്. രാജ്യത്തിൻ്റെ ചരിത്രത്തെക്കുറിച്ചും ഐക്യം കൈവരിക്കാൻ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും പ്രയത്നങ്ങളെക്കുറിച്ചും യുവാക്കൾക്ക് ഈ ദിനം അവബോധം നൽകും.

English Summary:

UAE President Sheikh Mohamed bin Zayed Declared July 18 as Union Pledge Day

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT