ഉമ്മുൽ ഖുവൈനിൽ വന്‍ ലഹരിമരുന്ന് കടത്ത്; കുഴിച്ചിട്ട 10 കിലോ ലഹരിമരുന്ന് കണ്ടെത്തി പൊലീസ്, അറസ്റ്റ്
ഉമ്മുൽഖുഖൈൻ ∙ ഉമ്മുൽ ഖുവൈനിൽ വന്‍ ലഹരിമരുന്ന് കടത്ത് മാഫിയ മരുഭൂമിയിൽ കുഴിച്ചിട്ട 10 കിലോ ലഹരിമരുന്ന് പൊലീസ് കണ്ടെടുത്തു. സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 കിലോയിലേറെ വരുന്ന അനധികൃത വസ്തുക്കളാണ് പ്രതികൾ വിദൂരമായ മരുഭൂമിയിൽ കുഴിച്ചിട്ടത്. ഉമ്മുൽ ഖുവൈൻ പൊലീസ് ജനറൽ കമാൻഡിന്റെ

ഉമ്മുൽഖുഖൈൻ ∙ ഉമ്മുൽ ഖുവൈനിൽ വന്‍ ലഹരിമരുന്ന് കടത്ത്. മാഫിയ മരുഭൂമിയിൽ കുഴിച്ചിട്ട 10 കിലോ ലഹരിമരുന്ന് പൊലീസ് കണ്ടെടുത്തു. തുടർന്ന് സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
10 കിലോയിലേറെ വരുന്ന അനധികൃത വസ്തുക്കളാണ് പ്രതികൾ മരുഭൂമിയിൽ കുഴിച്ചിട്ടത്. ഉമ്മുൽ ഖുവൈൻ പൊലീസ് ജനറൽ കമാൻഡിന്റെ അധികാരപരിധിയിലുള്ള മരുഭൂ പ്രദേശത്ത് രണ്ട് വ്യക്തികൾ ലഹരിമരുന്ന് ഒളിപ്പിച്ചതായി സംശയിക്കുന്നതായി ദുബായ് പൊലീസിലെ നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് രഹസ്യവിവരം നൽകി. അറിയിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
∙ സംയുക്തസംഘത്തിന്റെ നീക്കം വിജയം കണ്ടു
ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളുമായി സഹകരിച്ച് തിരച്ചിലിനും അന്വേഷണത്തിനും ഒരു സംയുക്ത സംഘം രൂപീകരിച്ചു. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിഞ്ഞു. ഓപറേഷനിൽ ഉൾപ്പെട്ടവരെ പിടികൂടുകയും ലഹരിമരുന്ന് പിടികൂടുകയും ചെയ്തു. അറസ്റ്റിലായ വ്യക്തികളെ പിന്നീട് നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
ലഹരിമരുന്നിനെതിരെ ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ അധികാരികളെ അറിയിക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ലഹരിമരുന്ന് കടത്തലിൽ ഏർപ്പെട്ടിരിക്കുന്നവരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും നിയമപാലകരെ സഹായിക്കാൻ കഴിയുന്ന വിലപ്പെട്ട വിവരങ്ങൾ നൽകാൻ ആളുകൾക്ക് മുഖാദിദ് (Muqadid) സേവനം (80044) അല്ലെങ്കിൽ mukafeh@moi.gov ഇമെയിൽ ഉപയോഗിക്കാം. ലഹരിമരുന്ന് സംഘം സജീവമാണെന്നും മേഖലയിലെ വ്യാപാരികളെ നേരിടാൻ പൊലീസ് പ്രാപ്തമാണെന്നും ഉമ്മുൽഖുവൈൻ പൊലീസ് ജനറൽ കമാൻഡിന് കീഴിലുള്ള ആന്റി നർക്കോട്ടിക് വിഭാഗം തലവൻ ജമാൽ സയീദ് അൽ കാത്ബി പറഞ്ഞു.