പ്രവാസി തൊഴിലാളികളുടേയും ജോലിക്കാരുടേയും തൊഴിൽ പരിചയം പരിശോധിക്കുന്നതിനുള്ള പ്രഫഷനൽ വെരിഫിക്കേഷൻ 1315 ഇനം ജോലികൾക്കു കൂടി ബാധകമാക്കുന്നു.

പ്രവാസി തൊഴിലാളികളുടേയും ജോലിക്കാരുടേയും തൊഴിൽ പരിചയം പരിശോധിക്കുന്നതിനുള്ള പ്രഫഷനൽ വെരിഫിക്കേഷൻ 1315 ഇനം ജോലികൾക്കു കൂടി ബാധകമാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസി തൊഴിലാളികളുടേയും ജോലിക്കാരുടേയും തൊഴിൽ പരിചയം പരിശോധിക്കുന്നതിനുള്ള പ്രഫഷനൽ വെരിഫിക്കേഷൻ 1315 ഇനം ജോലികൾക്കു കൂടി ബാധകമാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ പ്രവാസി തൊഴിലാളികളുടേയും ജോലിക്കാരുടേയും തൊഴിൽ പരിചയം പരിശോധിക്കുന്നതിനുള്ള പ്രഫഷനൽ വെരിഫിക്കേഷൻ 1315 ഇനം ജോലികൾക്കു കൂടി  ബാധകമാക്കുന്നു. രണ്ടാം ഘട്ടത്തിലാണ് പുതുതായി കൂടുതൽ  തസ്തികളിൽ വെരിഫിക്കേഷൻ നടപടി നടപ്പാക്കുന്നതെന്ന് മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയത്. രണ്ടാം ഘട്ടത്തിൽ 60 രാജ്യങ്ങളെയും പ്രത്യേകതയുള്ള പ്രഫഷനുകളും ഉൾപ്പെടുത്തുന്നുണ്ടെന്ന് നൈപുണ്യത്തിനും പരിശീലനത്തിനുമുള്ള വിഭാഗം അണ്ടർ സെക്രട്ടറി അഹമ്മദ് അൽ  സെഹ്റാനി പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 1007 തൊഴിൽതസ്തികകളിലാണ് തൊഴിൽ നൈപുണ്യ പരിശോധന നടത്തിയത്.നിലവിൽ 128 രാജ്യങ്ങളിൽ  ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പഠനയോഗ്യത, പ്രായോഗിക പരിചയശേഷി, തൊഴിൽരംഗ വൈദഗ്ധ്യം എന്നിവയുടെ ആധികാരികത ഉറപ്പാക്കുന്ന പരിശോധനയ്ക്ക വിധേയമാക്കുന്നത്.

ADVERTISEMENT

പ്രഫഷനൽ അക്രഡിറ്റേഷനിലൂടെ രാജ്യത്തെ തൊഴിൽ മേഖലയെ നിയന്ത്രിക്കുന്നതിനും  തൊഴിലാളികളുടേയും, ജീവനക്കാരുടേയും ഗുണനിലവാരവും കഴിവും  ഉയർത്തുവാനും  ഉൽപ്പാദനക്ഷമതയും കാര്യപ്രാപ്തിയും വർധിപ്പിക്കാനുമാണ് മാനവവിഭവ ശേഷി മന്ത്രാലയം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ തൊഴിൽ സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരെയാണ് ഇത് ലക്ഷ്യമിടുന്നത്. എകീകൃത സൗദി വർഗകരണത്തിനനുസരിച്ചുള്ള യോഗ്യത ജോലിക്കാർക്കുണ്ടോയെന്നും പ്രഫഷനൽ  ആധികാരിക പരിശോധനയിൽ വ്യക്തമാകും.

ജോലി മേഖലയിലെ  ആവശ്യത്തിനനുസരിച്ചുള്ള എക്സീപിരിയൻസ് സർട്ടിഫിക്കറ്റുകളും, പ്രഫഷനൽ സർട്ടിഫിക്കറ്റുകളും പരിശോധിക്കുന്നതിനും പുറമേയാണ് ഈ പ്രക്രിയ. ഇതിലൂടെ സൗദിയിൽ ജോലി ചെയ്യുന്നതിനായി എത്തുന്നതിനും മുൻപേ പ്രവാസിയായ ജോലിക്കാരൻ രേഖാമൂലമുള്ള അക്കാദമിക്  യോഗ്യതകൾ നേടിയിട്ടുള്ള ആളാണെന്ന് ഉറപ്പിക്കാനാവുന്നു. 2030 വിഷൻ ലക്ഷ്യങ്ങളുടെ ഭാഗമായി തൊഴിൽ മേഖലയിൽ ഉന്നത ഗുണനിലവാരമുള്ള കഴിവും പ്രാപ്തിയുമുള്ള പഠനയോഗ്യതയുള്ളവരുടെ തൊഴിൽ രംഗം സൃഷ്ടിക്കാൻ കഴിയും.

English Summary:

Professional Verification for Checking Work Experience is also Applicable for 1315 Types of Jobs