80 പുതിയ പരിപാടികൾ; ടൂറിസം രംഗത്ത് പുത്തൻ നേട്ടത്തിന് ഖത്തർ
വിനോദസഞ്ചാര മേഖലയിൽ ഖത്തർ മികച്ച ഈ വർഷം മികച്ച നേട്ടം കരസ്ഥമാക്കിയതായി കണക്കുകൾ.
വിനോദസഞ്ചാര മേഖലയിൽ ഖത്തർ മികച്ച ഈ വർഷം മികച്ച നേട്ടം കരസ്ഥമാക്കിയതായി കണക്കുകൾ.
വിനോദസഞ്ചാര മേഖലയിൽ ഖത്തർ മികച്ച ഈ വർഷം മികച്ച നേട്ടം കരസ്ഥമാക്കിയതായി കണക്കുകൾ.
ദോഹ ∙ വിനോദസഞ്ചാര മേഖലയിൽ ഖത്തർ മികച്ച ഈ വർഷം മികച്ച നേട്ടം കരസ്ഥമാക്കിയതായി കണക്കുകൾ. ഈ വർഷം ആദ്യ നാല് മാസങ്ങളിൽ രാജ്യം 2 ദശലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. ഇത് 2023 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 35% വർധനവാണ്. ഈ വർഷം പൂർത്തിയാകുന്നതോടെ കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയ സഞ്ചാരികളേക്കാൾ അഞ്ചുലക്ഷം സഞ്ചാരികൾ കൂടുതൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.5 ദശലക്ഷം ആളുകൾ ഖത്തർ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയ സന്ദർശകരുടെ എണ്ണം നാല് ദശലക്ഷമായിരുന്നു.
ഈ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഖത്തർ ടൂറിസം ഈ വർഷം 80 പുതിയ പരിപാടികൾ പ്രഖ്യാപിച്ചു. ഇത് സന്ദർശകർക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ പ്രദാനം ചെയ്യുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. 2023 ൽ, വിനോദസഞ്ചാര വരുമാനം 31% വർധിച്ച് 81.2 ബില്യൻ റിയാലിലെത്തി, ഇത് രാജ്യത്തിന്‍റെ മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 10.3% ആണ്.
ഈ മികച്ച പ്രകടനം 2024 ൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്‍റെ 2024 ഇക്കണോമിക് ഇംപാക്റ്റ് റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ഖത്തർ ട്രാവൽ ആൻഡ് ടൂറിസം മേഖല ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് 90.8 ബില്യൻ റിയാൽ സംഭാവന ചെയ്യും. ഇത് രാജ്യത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 11.3% ആണ്.
2030 ഓടെ ഈ മേഖലയുടെ സംഭാവന 12% വരെ ഉയർത്താനും പ്രതിവർഷം 6 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനുമുള്ള രാജ്യത്തിന്‍റെ ദീർഘകാല ലക്ഷ്യങ്ങൾ ഈ നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നു.