അബുദാബി∙ അശ്രദ്ധമായി ഡ്രൈവർ ചുവന്ന ലൈറ്റ് മറികടന്നതിനെ തുടർന്ന് ഉണ്ടായ വാഹനാപകട ദൃശ്യങ്ങൾ അബുദാബി പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പൊലീസ് പങ്കിട്ട 31 സെക്കൻഡ് ദൃശ്യങ്ങളിൽ ഒരു കറുത്ത എസ്‌യുവി ട്രാഫിക് സിഗ്നൽ അവഗണിച്ച് ജംഗ്ഷനിലൂടെ വേഗത്തിൽ കടന്നുപോകുന്നത് കാണാം. തുടർന്ന് മറുവശത്ത് നിന്ന് വരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അശ്രദ്ധമായി ഡ്രൈവർ ചുവന്ന ലൈറ്റ് മറികടന്നതിനെ തുടർന്ന് ഉണ്ടായ വാഹനാപകട ദൃശ്യങ്ങൾ അബുദാബി പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പൊലീസ് പങ്കിട്ട 31 സെക്കൻഡ് ദൃശ്യങ്ങളിൽ ഒരു കറുത്ത എസ്‌യുവി ട്രാഫിക് സിഗ്നൽ അവഗണിച്ച് ജംഗ്ഷനിലൂടെ വേഗത്തിൽ കടന്നുപോകുന്നത് കാണാം. തുടർന്ന് മറുവശത്ത് നിന്ന് വരുന്ന വെളുത്ത എസ്‌യുവിയെ കാണാതെ കറുത്ത എസ്‌യുവി വെള്ള എസ്‌യുവിയുമായി കൂട്ടിയിടിക്കുന്നു. ശക്തമായ ഇടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കറുത്ത എസ്‌യുവി രണ്ട് തവണ തിരിഞ്ഞ് മറ്റൊരു വാഹനത്തിൽ ഇടിച്ചു നിന്നു. അപകടത്തിൽ വാഹനങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.

ഈ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട്, ട്രാഫിക് നിയമങ്ങൾ പാലിക്കാത്ത ഡ്രൈവർമാരുടെ അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അബുദാബി പൊലീസ് ജനങ്ങളെ മുന്നറിയിപ്പ് നൽകി.  ചുവപ്പ് ലൈറ്റ് മറികടക്കുന്നതിന് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ്, 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുകളും 30 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടലും ലഭിക്കും. അബുദാബിയിൽ വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനങ്ങൾ വിട്ടുനൽകാൻ 50,000 ദിർഹം നൽകണം. മൂന്ന് മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ അത് ലേലം ചെയ്യും. അശ്രദ്ധമായും സുരക്ഷിതമല്ലാതെയും വാഹനം ഓടിച്ചതിന് 800 ദിർഹവും 4 ട്രാഫിക് പോയിന്‍റുകളുമാണ് പിഴയെന്നും അധികൃതർ വ്യക്തമാക്കി. 

ADVERTISEMENT

ജംഗ്ഷനിലെ സിഗ്നലിൽ നിർത്തുമ്പോൾ ട്രാഫിക് ലൈറ്റിൽ എപ്പോഴും ശ്രദ്ധിക്കണമെന്ന് വാഹനമോടിക്കുന്നവരെ ഓർമിപ്പിച്ചു. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ട്രാഫിക് സിഗ്നലുകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധ അവഗണിക്കുന്നത് വാഹനാപകടങ്ങൾക്ക് കാരണമാവുകയും പലപ്പോഴും ജീവഹാനിക്കും ഗുരുതര പരുക്കുകൾക്കും കാരണമാവുകയും ചെയ്യും. യുഎഇയിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും ട്രാഫിക് ലംഘനങ്ങൾ മൂലമാണ് സംഭവിക്കുന്നത്. 

വാഹനമോടിക്കുന്നവരുടെ 'തെറ്റായ പെരുമാറ്റം' കാരണം മരണങ്ങൾ 3 ശതമാനം വർധിച്ചു. ആഭ്യന്തര മന്ത്രാലയം 2023 ലെ റോഡ് സുരക്ഷാ സ്ഥിതിവിവരക്കണക്കുകളിൽ അടുത്തിടെ അപ്‌ലോഡ് ചെയ്‌ത 'ഓപ്പൺ ഡാറ്റ' കാണിക്കുന്നത് 2023 ൽ രാജ്യത്തുടനീളം റോഡപകടങ്ങളിൽ 352 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ്.

English Summary:

Recklessly running a red light, a driver caused a car accident