വൃത്തിയില്ല; അബുദാബിയിൽ 2 ഹോട്ടലുകൾ അടച്ചുപൂട്ടി
അബുദാബി ∙ മോശം ഭക്ഷണം വിളമ്പിയതിനും ശുചിത്വം പാലിക്കാത്തതിനും 2 റസ്റ്ററന്റുകൾ അടച്ചുപൂട്ടി. വ്യവസായ മേഖലയിൽ പ്രവർത്തിച്ചിരുന്ന ബംഗ്ലാ സ്നാക്ക് റസ്റ്ററന്റ്, ദർബാർ എക്സ്പ്രസ് റസ്റ്ററന്റ് എന്നിവയാണ് പൂട്ടിയത്. വൃത്തിഹീനവും ആരോഗ്യത്തെ ബാധിക്കുന്നതുമായി ഭക്ഷണം ഇവിടെ പല തവണ വിളമ്പിയതായി അബുദാബി അഗ്രികൾചർ

അബുദാബി ∙ മോശം ഭക്ഷണം വിളമ്പിയതിനും ശുചിത്വം പാലിക്കാത്തതിനും 2 റസ്റ്ററന്റുകൾ അടച്ചുപൂട്ടി. വ്യവസായ മേഖലയിൽ പ്രവർത്തിച്ചിരുന്ന ബംഗ്ലാ സ്നാക്ക് റസ്റ്ററന്റ്, ദർബാർ എക്സ്പ്രസ് റസ്റ്ററന്റ് എന്നിവയാണ് പൂട്ടിയത്. വൃത്തിഹീനവും ആരോഗ്യത്തെ ബാധിക്കുന്നതുമായി ഭക്ഷണം ഇവിടെ പല തവണ വിളമ്പിയതായി അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി കണ്ടെത്തി. പാകം ചെയ്ത ഭക്ഷണം സൂക്ഷിക്കാനുള്ള ചൂടു ക്രമീകരിക്കാവുന്ന സംവിധാനവും ഇവിടെ ഇല്ലായിരുന്നു.
ഭക്ഷണശാലകളിൽ ശുചിത്വം പാലിച്ചിരുന്നില്ല. തറ വൃത്തിയായിരുന്നില്ല. ജീവനക്കാർ ഗ്ലൗസോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ കൈകൊണ്ടാണ് ഭക്ഷണം നൽകിയിരുന്നത്. തലയിൽ ക്യാപ്പും ഉപയോഗിച്ചിരുന്നില്ല. രണ്ടു ഭക്ഷണശാലകളും പൊതുജന ആരോഗ്യത്തിനു ഭീഷണിയാണെന്നും അതോറിറ്റി കണ്ടെത്തി.