ക്രൗഡ്‌സ്ട്രൈക്ക് സോഫ്റ്റ്വെയർ ഉപയോക്താക്കൾ ജാഗ്രത; യുഎഇയിൽ അലർട്ട്
ദുബായ് ∙ ക്രൗഡ്‌സ്ട്രൈക്ക് സോഫ്‌റ്റ്‌വെയറിന്റെ ഉപയോക്താക്കളോട് ഏതെങ്കിലും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെ കുറിച്ച് ജാഗ്രത പാലിക്കാൻ യുഎഇ അധികൃതർ അഭ്യർഥിച്ചു. പ്രമുഖ വിമാനക്കമ്പനികളെയും ബാങ്കുകളെയും ബാധിക്കുന്ന തകരാറുകൾ ആഗോളതലത്തിൽ നടക്കുന്നതിനിടെയാണ് യുഎഇ അധികൃതർ അലർട്ട് പുറപ്പെടുവിച്ചത്.

ദുബായ് ∙ ക്രൗഡ്‌സ്ട്രൈക്ക് സോഫ്‌റ്റ്‌വെയറിന്റെ ഉപയോക്താക്കളോട് ഏതെങ്കിലും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെ കുറിച്ച് ജാഗ്രത പാലിക്കാൻ യുഎഇ അധികൃതർ അഭ്യർഥിച്ചു. പ്രമുഖ വിമാനക്കമ്പനികളെയും ബാങ്കുകളെയും ബാധിക്കുന്ന തകരാറുകൾ ആഗോളതലത്തിൽ നടക്കുന്നതിനിടെയാണ് യുഎഇ അധികൃതർ അലർട്ട് പുറപ്പെടുവിച്ചത്. ക്രൗഡ്‌സ്ട്രൈക്ക് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു. അത് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചേക്കാം – യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
പ്രശ്നം പരിഹരിക്കുന്നത് വരെ അപ്ഡേറ്റുകളോ ഡൗൺലോഡുകളോ നടത്തരുതെന്ന് ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു. ടിഡിആർഎ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ലോകത്തെങ്ങുമുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സാങ്കേതിക സ്ഥാപനമാണ് ക്രൗഡ്‌സ്ട്രൈക്ക്. ഓസ്‌ട്രേലിയയിൽ മാധ്യമങ്ങൾ, ബാങ്കുകൾ, ടെലികോം കമ്പനികൾ എന്നിവയ്ക്ക് തകരാർ സംഭവിച്ചു.