റിയൽ എസ്റ്റേറ്റ് മേഖലയിൽ പരസ്യങ്ങൾക്ക് അനുമതി വേണം
മനാമ ∙ ബഹ്‌റൈനിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇനി മുതൽ പരസ്യങ്ങൾ ചെയ്യുമ്പോൾ അധികൃതരിൽ നിന്ന് മുൻകൂറായി അനുമതി തേടണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി
മനാമ ∙ ബഹ്‌റൈനിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇനി മുതൽ പരസ്യങ്ങൾ ചെയ്യുമ്പോൾ അധികൃതരിൽ നിന്ന് മുൻകൂറായി അനുമതി തേടണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി
മനാമ ∙ ബഹ്‌റൈനിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇനി മുതൽ പരസ്യങ്ങൾ ചെയ്യുമ്പോൾ അധികൃതരിൽ നിന്ന് മുൻകൂറായി അനുമതി തേടണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി
മനാമ ∙ ബഹ്‌റൈനിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇനി മുതൽ പരസ്യങ്ങൾ ചെയ്യുമ്പോൾ അധികൃതരിൽ നിന്ന് മുൻകൂറായി അനുമതി തേടണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം, ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ റിയൽ എസ്റ്റേറ്റ് പ്ലാനുകൾ പരസ്യപ്പെടുത്തുന്നത് 2024 ഒക്ടോബർ 18 മുതൽ നിരോധിക്കും. റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കായി അതോറിറ്റി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ തയറാക്കുകയും ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും ഈ നിയമം അനുസരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ മേഖലയെ നിയന്ത്രിക്കുകയും എല്ലാ ഓഹരി ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നു. പരസ്യപ്പെടുത്തിയ വസ്തുവിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ മറച്ചുവയ്ക്കുന്നത് ഒഴിവാക്കിക്കൊണ്ട്, ഇക്കാര്യത്തിൽ സുതാര്യത നിലനിർത്തുകയും അനധികൃത പരസ്യങ്ങൾ നൽകുകയും തെറ്റിധാരണ ഉണ്ടാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാനുമാണ് ഇത്തരം ഒരു ഭേദഗതി ഉണ്ടാക്കിയതെന്നും 'റെറ ' (RERA) യുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
റിയൽ എസ്റ്റേറ്റ് ഏജന്റുമാരോ, അതിനു നിയയോഗിക്കപ്പെട്ടിട്ടുള്ളവരോ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുവിന്റെയോ, കെട്ടിടത്തിന്റെയോ ഉടമയുടെ സമ്മതം നേടിയിരിക്കണം കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളൊന്നും അടങ്ങിയിരിക്കരുത്. എന്നും നിയമം വ്യവസ്‌ഥ ചെയ്യുന്നു. പരസ്യത്തിന്റെ ഉദ്ദേശ്യം വ്യക്തമായി നിർവചിക്കണമെന്ന് ചട്ടങ്ങൾ പറയുന്നു. ലക്ഷ്യം കൈവരിച്ചുകഴിഞ്ഞാൽ, മൂന്ന് ദിവസത്തിനകം പരസ്യം അപ്ഡേറ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യണം. കൂടാതെ, എല്ലാ പരസ്യങ്ങളിലും 'റെറ ' (RERA) നൽകുന്ന ഒരു ക്യു ആർ (QR) കോഡ്, ലൈസൻസിങ് വിവരങ്ങൾ എന്നിവയും പ്രദർശിപ്പിക്കണം. പരസ്യം ഉടമയിൽ നിന്ന് നേരിട്ട് ആണെങ്കിൽ, ഇത് വ്യക്തമായി സൂചിപ്പിക്കണം.
പ്രോപ്പർട്ടിയെ തെറ്റായി പ്രതിനിധീകരിക്കുന്ന മാറ്റം വരുത്തിയ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കരുതെന്ന് 'റെറ' നിർബന്ധമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ റിയൽ എസ്റ്റേറ്റ് പ്ലാനുകൾ പരസ്യപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.