സോഫ്റ്റ്വെയർ തകരാറിലും സാധാരണ രീതിയിൽ പ്രവർത്തിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളം
ദുബായ് ∙ ടെർമിനലുകൾ 1 ലും 2 ലും ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ബാധിച്ച ആഗോള സിസ്റ്റം തകരാറിനെ തുടർന്ന് ദുബായ് രാജ്യാ

ദുബായ് ∙ ടെർമിനലുകൾ 1 ലും 2 ലും ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ബാധിച്ച ആഗോള സിസ്റ്റം തകരാറിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ദുബായ് എയർപോർട്ട് വക്താവ് അറിയിച്ചു. തകരാറിലായ എയർലൈനുകൾ ഉടൻ തന്നെ ബദൽ സംവിധാനത്തിലേക്കു മാറിയിരുന്നു. ചെക്ക്-ഇൻ പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിക്കാൻ അനുവദിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, സാങ്കേതിക തകരാർ എയർലൈനിൻ്റെ സേവനങ്ങളെ ബാധിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു.