ഇൻകാസ് ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
ദോഹ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ ദിനത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അൽ അബീർ മെഡിക്കൽ സെന്‍ററുമായി സഹകരിച്ചു പ്രവാസി കുടുംബങ്ങൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. 300 ഓളം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാംപിൽ സൗജന്യ രക്തപരിശോധന, ഡോക്ടർ കൺസൾട്ടേഷൻ , ദന്ത

ദോഹ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ ദിനത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അൽ അബീർ മെഡിക്കൽ സെന്‍ററുമായി സഹകരിച്ചു പ്രവാസി കുടുംബങ്ങൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. 300 ഓളം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാംപിൽ സൗജന്യ രക്തപരിശോധന, ഡോക്ടർ കൺസൾട്ടേഷൻ , ദന്ത പരിശോധന എന്നിവ ഉണ്ടായിരുന്നു .
ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും മെഡിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്ത ഐസിസി പ്രസിഡന്‍റ് എ പി മണികണ്ഠൻ പറഞ്ഞു . ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വിപിൻ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു .പ്രവാസികളിൽ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതിൽ നാം സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്രീതംകുമാർ ഫ്രാൻസിസ് ആരോഗ്യ ബോധവൽക്കരണം നടത്തി .ഖത്തർ ഇൻകാസ് നേതാക്കളായ കെ കെ ഉസ്മാൻ , ജോപ്പച്ചൻ തെക്കേക്കൂറ്റ് , സിദ്ധിഖ് പുറായിൽ ,ഹൈദർ ചുങ്കത്തറ , ഷാനവാസ് ഷെറാട്ടൺ , ഐസിബി എഫ് മാനേജിങ് കമ്മിറ്റി അംഗം റഊഫ് കൊണ്ടോട്ടി തുടങ്ങിയവർ സംസാരിച്ചു . ജില്ലാ കമ്മിറ്റി ഭാരവാഹികൾ,എക്സിക്യൂട്ടീവ് അംഗങ്ങൾ,നിയോജകമണ്ഡലം ഭാരവാഹികൾ,വനിതാ വിങ് നേതാക്കൾ എന്നിവർ നേതൃത്വം നൽകി . കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.