കുവൈത്ത് അബ്ബാസിയ തീപിടിത്തം - കുവൈത്ത് ഒഐസിസി നാഷനൽ കമ്മറ്റി ആദരാഞ്ജലി അർപ്പിച്ചു

കുവൈത്ത് സിറ്റി ∙ മലയാളികൾ തിങ്ങി പാർക്കുന്ന അബ്ബാസിയയിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ ആലപ്പുഴ കുട്ടനാട് താലൂക്കിൽ

കുവൈത്ത് സിറ്റി ∙ മലയാളികൾ തിങ്ങി പാർക്കുന്ന അബ്ബാസിയയിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ ആലപ്പുഴ കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്ത് നീരേറ്റുപുറം സ്വദേശികളായ മാത്യു മുളയ്ക്കൽ, ലിനി എബ്രഹാം, കുട്ടികൾ എന്നിവരുടെ അതി ദാരുണമായ വേർപാടിൽ കുവൈത്ത് ഒഐസിസി നാഷനൽ കമ്മറ്റി ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് എത്തിയതായിരുന്നു മാത്യുവും കുടുംബവും.
എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ കുവൈറ്റ് ഒഐസിസി ഭാരവാഹികളുമായി ബന്ധപ്പെടുകയും ഒഐസിസി കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൃതശരീരം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിച്ച് വരുന്നു.