വാദി കബീര്‍ വെടിവയ്പ്പ്: ഇന്ത്യ, പാക്കിസ്ഥാൻ അംബാസഡർമാരെ അനുശോചനം അറിയിച്ച് അധികൃതർ
Mail This Article
മസ്കത്ത് ∙ വാദി കബീര്‍ വെടിവയ്പ്പ് സംഭവത്തില്‍ ഇന്ത്യ, പാകിസ്ഥാന് അംബാസഡര്‍മാരെ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി ഒമാനി അധികൃതര്‍. വിദേശകാര്യ മന്ത്രാലയം അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ഖാലിദ് ബിന്‍ ഹാഷല്‍ അല്‍ മുസല്‍ഹി, ജി സി സി, റീജനല്‍ നൈബര്‍ഹുഡ് വിഭാഗം മേധാവി അംബാസഡര്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ ഹാഷെല്‍ അല്‍ മസ്കരി എന്നിവരാണ് ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്, പാക്ക സ്ഥാന് അംബാസഡര്‍ മുഹമ്മദ് ഇംറാന്‍ അലി ചൗധരി എന്നിവരെ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തിയത്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും ആക്രമണകാരികളെ നേരിടാനും ഒമാനി അധികൃതര്‍ സ്വീകരിച്ച വേഗത്തിലുള്ളതും ഫലപ്രദവുമായ നടപടികളെ ഇരുരാജ്യങ്ങളിലെയും അംബാസഡര്‍മാര്‍ പ്രശംസിച്ചു. ആശുപത്രികളില്‍ പരുക്കേറ്റവര്‍ക്ക് നല്കുന്ന വൈദ്യസഹായത്തിനും നന്ദി പറയുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി പത്തോടെ വാദികബീര്‍ മസ്ജിദ് പരിസരത്ത് നടന്ന വെടിവയ്പ്പില്‍ ഇന്ത്യക്കാനുള്‍പ്പെടെ ഒൻപത് പേരാണ് മരിച്ചത്. ഒരു റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥനും അഞ്ച് സാധാരണക്കാരും മൂന്ന് ആക്രമികളുമാണ് മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.