ദുബായിൽ പൊതുഗതാഗതത്തിന് പ്രിയമേറുന്നു; അടുത്ത വർഷം 40 ഇ– ബസുകൾ, കൂടുതൽ ബസ് സർവീസുകളും ഡ്രൈവറില്ലാ വാഹനങ്ങളും
ദുബായ് ∙ പൊതുഗതാഗത സംവിധാനത്തിലേക്ക് അടുത്ത വർഷം 40 ഇലക്ട്രിക് ബസുകൾ ഇറക്കാൻ ആർടിഎ. ദുബായ് നഗരം പ്രകൃതി സൗഹൃദമാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണ് ആർടിഎയുടേത്. പൊതുഗതാഗതം പൂർണമായും കാർബൺ രഹിതമാക്കുകയാണ് ആർടിഎയുടെ ലക്ഷ്യം. ഈ ദൗത്യത്തിലേക്ക് ഘട്ടം ഘട്ടമായി മാറുന്നതിന്റെ ഭാഗമായി 2019 മുതൽ 500

ദുബായ് ∙ പൊതുഗതാഗത സംവിധാനത്തിലേക്ക് അടുത്ത വർഷം 40 ഇലക്ട്രിക് ബസുകൾ ഇറക്കാൻ ആർടിഎ. ദുബായ് നഗരം പ്രകൃതി സൗഹൃദമാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണ് ആർടിഎയുടേത്. പൊതുഗതാഗതം പൂർണമായും കാർബൺ രഹിതമാക്കുകയാണ് ആർടിഎയുടെ ലക്ഷ്യം.
ഈ ദൗത്യത്തിലേക്ക് ഘട്ടം ഘട്ടമായി മാറുന്നതിന്റെ ഭാഗമായി 2019 മുതൽ 500 പുതിയ ബസുകൾ ഇറക്കി. യൂറോ6 എൻജിൻ വിഭാഗത്തിലുള്ള ഈ ബസുകൾ പുറന്തള്ളുന്ന കാർബൺ തോത് മറ്റു വാഹനങ്ങളേക്കാൾ കുറവാണ്.
ഇലക്ട്രിക് ബസുകൾ ഇതുവരെ ദുബായിൽ സർവീസിന് ഇറക്കിയിട്ടില്ല. ദുബായിലെ നിരത്തുകൾക്ക് അനുയോജ്യമായ ആധുനിക ചാർജിങ് സാങ്കേതിക സംവിധാനമുള്ള വാഹനങ്ങളാണു സർവീസിനു സജ്ജമാക്കുക. ഇതിനായി പരീക്ഷണാടിസ്ഥാനത്തിൽ ബസുകൾ ഓടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 17.35 കോടി ജനങ്ങളാണ് പൊതുഗതാഗതം പ്രയോജനപ്പെടുത്തിയത്. സമീപകാലങ്ങളിലെ ഏറ്റവും ഉയർന്ന യാത്രക്കാരുടെ എണ്ണമാണിത്.
വരും കാലങ്ങളിൽ പൊതുഗതാഗത സഞ്ചാരികളുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള വികസന പദ്ധതികൾക്ക് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രൂപം നൽകി. ബസ് റൂട്ടുകളുടെ എണ്ണവും കൂട്ടും. നിലവിൽ 183 ലൈനുകളിൽ ബസ് സർവീസുണ്ട്. 2030 ഓടെ ദുബായിൽ പൊതുഗതാഗതത്തിൽ 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളായിരിക്കും. ഇതിന്റെ ഭാഗമായി ഡ്രൈവറില്ലാ ബസുകളും നിരത്തിലിറക്കാൻ പദ്ധതിയുണ്ട്.