ദുബായ് ∙ സ്മാർട് ഗേറ്റ് വഴി അകത്തേയ്ക്കും പുറത്തേക്കും കടക്കാനാകുമോ എന്നു യാത്രയ്ക്കു മുൻപേ ഉറപ്പാക്കാൻ സൗകര്യം ഏർപ്പെടുത്തി ജിഡിആർഎഫ്എ.

ദുബായ് ∙ സ്മാർട് ഗേറ്റ് വഴി അകത്തേയ്ക്കും പുറത്തേക്കും കടക്കാനാകുമോ എന്നു യാത്രയ്ക്കു മുൻപേ ഉറപ്പാക്കാൻ സൗകര്യം ഏർപ്പെടുത്തി ജിഡിആർഎഫ്എ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്മാർട് ഗേറ്റ് വഴി അകത്തേയ്ക്കും പുറത്തേക്കും കടക്കാനാകുമോ എന്നു യാത്രയ്ക്കു മുൻപേ ഉറപ്പാക്കാൻ സൗകര്യം ഏർപ്പെടുത്തി ജിഡിആർഎഫ്എ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്മാർട് ഗേറ്റ് വഴി അകത്തേയ്ക്കും പുറത്തേക്കും കടക്കാനാകുമോ എന്നു യാത്രയ്ക്കു മുൻപേ ഉറപ്പാക്കാൻ സൗകര്യം ഏർപ്പെടുത്തി ജിഡിആർഎഫ്എ. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റുകൾ ഉപയോഗിക്കുന്നതിനു മുൻപ് ഇക്കാര്യം വീട്ടിൽവച്ച് ഉറപ്പാക്കാം. സ്മാർട് ഗേറ്റ് റജിസ്ട്രേഷൻ ഇല്ലാത്തവർക്കായി ഗേറ്റ് തുറക്കില്ല. വീണ്ടും അവർ തിരികെ എത്തി ഉദ്യോഗസ്ഥർക്കു മുൻപാകെ ഇമിഗ്രേഷൻ നടപടികൾക്കു വിധേയരാകണം. ഈ സമയ നഷ്ടം ഒഴിവാക്കുന്നതിനാണ് മുൻകൂട്ടി പരിശോധിച്ച് ഉറപ്പു വരുത്തുന്നത്. ജിഡിആർഎഫ്എ വെബ്സൈറ്റിൽ ഈ സൗകര്യം ഇനി എല്ലാവർക്കും ഉപയോഗിക്കാം. ജിഡിആർഎഫ്എ സൈറ്റിൽ "Inquiry for Smart Gate Registration https://search.app/H6eqWm5BYKqtp5v7A എന്ന ലിങ്കിലാണ് പരിശോധിക്കേണ്ടത്. 

സ്മാർട് ഗേറ്റ് വഴി സമയലാഭം 
സ്മാർട് ഗേറ്റുകൾ ഉപയോഗിക്കുന്നത് ഇമിഗ്രേഷൻ സമയം കുറയ്ക്കാനും വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കാനും സഹായിക്കും. യുഎഇ പൗരന്മാർ, ജിസിസി പൗരന്മാർ, ദുബായ് റസിഡൻസ് വീസ ഉടമകൾ എന്നിവർക്കും മറ്റു വീസ വിഭാഗങ്ങൾക്കും സ്മാർട് ഗേറ്റുകൾ ഉപയോഗിക്കാൻ കഴിയും. ഈ പുതിയ സംവിധാനം യാത്രക്കാരുടെ സമയം ലാഭിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. തിരക്കേറിയ സമയങ്ങളിൽ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാനും പാസ്പോർട്ട് വെരിഫിക്കേഷനുമായി ദീർഘനേരം യാത്രക്കാർ കാത്തുനിൽക്കേണ്ട സാഹചര്യമുണ്ട്. അതേസമയം, സ്മാർ ഗേറ്റ് കടന്നു പോകാൻ നിമിഷങ്ങൾ  മതി. സന്ദർശക വീസക്കാർ അടക്കം ഒരിക്കലെങ്കിലും ദുബായ് എയർപോർട്ടുകളിലെ പാസ്‌പോർട്ട് കൺട്രോൾ ചെക്ക്‌ പോസ്റ്റിലൂടെ കടന്നുപോയവർ സ്‌മാർട് ഗേറ്റിൽ റജിസ്റ്റർ ചെയ്‌തിട്ടുണ്ടാകാം. 

ADVERTISEMENT

സ്മാർട് ഗേറ്റ് റജിസ്ട്രേഷൻ വിവരങ്ങൾ ലഭിക്കാൻ
ഈ വിവരങ്ങളിൽ ഏതെങ്കിലും ഒന്ന് നൽകുക:
∙ പാസ്പോർട്ട് നമ്പർ
∙ വീസ ഫയൽ നമ്പർ
∙ യുഡിബി നമ്പർ
∙ എമിറേറ്റ്സ് ഐ ഡി വിവരങ്ങൾ
ഇതിനു ശേഷം സ്വന്തം രാജ്യം, ജനന തീയതി, ലിംഗം എന്നിവ തിരഞ്ഞെടുക്കുക. തുടർന്ന് സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക. ഇതിനു പിന്നാലെ നിങ്ങളുടെ സ്മാർട് ഗേറ്റ് റജിസ്ട്രേഷൻ വിവരങ്ങൾ ലഭ്യമാകും. 

ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി. ചിത്രം: ജിഡിആർഎഫ്എ.

സ്‌മാർട്ട് ഗേറ്റ്‌ ഉപയോഗിക്കേണ്ട വിധം  
∙ സ്മാർട്ട് ഗേറ്റിൽ പ്രവേശിച്ച് 'കാൽ പാദത്തിന്റെ' ചിഹ്നത്തിൽ നിൽക്കുക.
∙ അടുത്തതായി, മുഖംമൂടികൾ, കണ്ണടകൾ, തൊപ്പികൾ എന്നിവ പോലെ നിങ്ങളുടെ മുഖം മൂടുന്ന എന്തും നീക്കം ചെയ്യുക. ‌
∙ ബോർഡിങ് പാസും പാസ്‌പോർട്ടും കയ്യിൽ ഉണ്ടായിരിക്കണം.
∙ തുടർന്ന് നിങ്ങളുടെ ബയോമെട്രിക്‌സ് പരിശോധിച്ച് ഉറപ്പിക്കുന്നതിനും സ്‌ക്രീനിലെ നിർദേശങ്ങൾ പാലിക്കുന്നതിനും ക്യാമറയുടെ മുകളിലുള്ള പച്ച ലൈറ്റ് നോക്കുക.
∙ നിങ്ങളുടെ ബയോമെട്രിക്‌സിന് അംഗീകാരം ലഭിച്ചാൽ, സ്മാർട്ട് ഗേറ്റുകൾ തുറക്കും. 
∙ ഇതോടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാകും.
ചില സന്ദർഭങ്ങളിൽ, റസിഡൻസ് വീസയുള്ളവർക്ക് എമിറേറ്റ്സ് ഐഡിയോ പാസ്പോർട്ടോ നൽകാതെ തന്നെ സ്മാർട് ഗേറ്റ് വഴി കടന്നു പോകാം. ക്യാമറയിലേക്ക് നോക്കി കുറച്ച് നിമിഷങ്ങൾ കാത്തിരിക്കുക, സിസ്റ്റത്തിനു നിങ്ങളുടെ പേരും വിവരങ്ങളും ശേഖരിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഗേറ്റുകൾ തുറക്കും. 

ADVERTISEMENT

ദുബായ് എയർപോർട്ടിൽ 127 സ്മാർട്ട്‌ ഗേറ്റുകൾ
സ്മാർട് ഗേറ്റ് വഴി ഇമിഗ്രേഷൻ പൂർത്തിയാക്കി പുറത്തിറങ്ങാൻ സെക്കൻഡുകൾ മാത്രം മതി. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിലവിൽ 127 സ്മാർട് ഗേറ്റുകളുണ്ട്. കഴിഞ്ഞ വർഷം 2.1 കോടി യാത്രക്കാർ സ്മാർട് ഗേറ്റ് ഉപയോഗിച്ചു. വിമാനത്താവളത്തിലെ പാസ്പോർട് കൗണ്ടറുകളുടെ മുന്നിൽ കാത്തുനിൽക്കാതെ സ്വയം നടപടികൾ പൂർത്തിയാക്കിയതായി ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി പറഞ്ഞു.

English Summary:

Faster Registration Checks at Dubai Airport Smart Gates