സ്കിമ്മിങ് ഉപകരണങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്

എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മറ്റ് കാർഡ് റീഡറുകളിലും സ്ഥാപിക്കുന്ന സ്കിമ്മിങ് ഉപകരണങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി).

ദോഹ ∙ എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മറ്റ് കാർഡ് റീഡറുകളിലും സ്ഥാപിക്കുന്ന സ്കിമ്മിങ് ഉപകരണങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി). കാർഡ് ഡാറ്റ ക്യാപ്‌ചർ ചെയ്യാനും ഉപയോക്താക്കൾ നൽകിയ പിൻ നമ്പർ റെക്കോർഡു ചെയ്യാനും എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മറ്റ് കാർഡ് മെഷീനുകളിലും സ്കിമ്മിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. ഇതിലൂടെ തട്ടിപ്പുകാർ നിർണായക സൈബർ വിവരങ്ങൾ കരസ്ഥമാക്കും.
എടിഎം കാർഡ് ഉപയോഗിക്കുന്നതിന് മുൻപ് കാർഡ് റീഡർ യഥാസ്ഥാനത്ത് തന്നെയണോ എന്ന് എന്ന് പരിശോധിക്കണം . കാർഡ് സ്ലോട്ടിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ചെറിയ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടോ എന്നും നോക്കണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് നിർദേശിക്കുന്നു. 6681 5757 എന്ന ഹോട്ട് ലൈൻ നമ്പർ വഴിയോ cccc@moi.gov.qa എന്ന ഇമെയിൽ വഴിയോ ഉപയോക്താക്കൾക്ക് പരാതി നൽകാം. ഉപഭോക്താക്കൾ ജാഗ്രത പാലിക്കാനും തങ്ങളുടെ പണം സുരക്ഷിതമാക്കാായി ബാങ്ക് നിർദ്ദേശിച്ച നടപടികൾ പാലിക്കണം.