യൂത്ത് സിറ്റി 2030 ന്റെ പതിമൂന്നാം പതിപ്പ് ആരംഭിച്ചു
മനാമ ∙ ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ബഹ്‌റൈൻ രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ യൂത്ത് സിറ്റി 2030 ന്റെ പതിമൂന്നാം പതിപ്പ് ആരംഭിച്ചു. യുവജനകാര്യ മന്ത്രാലയ ആഭിമുഖ്യത്തിൽ ലേബർ

മനാമ ∙ ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ബഹ്‌റൈൻ രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ യൂത്ത് സിറ്റി 2030 ന്റെ പതിമൂന്നാം പതിപ്പ് ആരംഭിച്ചു. യുവജനകാര്യ മന്ത്രാലയ ആഭിമുഖ്യത്തിൽ ലേബർ ഫണ്ടുമായി (തംകീൻ) സഹകരിച്ചാണ് യൂത്ത് സിറ്റി 2030 സംഘടിപ്പിച്ചിട്ടുള്ളത്.
ബഹ്‌റൈൻ ഇന്റർനാഷനൽ എക്‌സിബിഷൻ സെന്ററിൽ ആരംഭിച്ച പരിപാടി യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി സന്ദർശിച്ചു . ഈ വർഷം, യൂത്ത് സിറ്റി 2030, ആറാഴ്ചയ്ക്കുള്ളിൽ 148 പ്രോഗ്രാമുകളിലായി 4,000 പരിശീലന അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. രാവിലത്തെ പരിപാടികൾ 9-14 വയസ്സ് പ്രായമുള്ളവർക്കും 15-35 വയസ് പ്രായമുള്ളവരെ ലക്ഷ്യമിട്ടുള്ള പരിപാടി വൈകിട്ടുമാണ് നടക്കുന്നത്. അഞ്ച് കേന്ദ്രങ്ങളിലായി നൂറിലധികം പുതിയ പ്രൊഫഷനൽ പരിശീലന പരിപാടികളാണ് ഈ വർഷത്തെ യൂത്ത് സിറ്റി 2030 യിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈനിയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച ഈ പരിപാടി തൊഴിൽ വിപണിയിൽ മികച്ച തിരഞ്ഞെടുപ്പായി മാറുകയാണ്.