ദമാം സ്റ്റേഡിയം: നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു
ദമാം ∙ നിർമാണം പൂർത്തിയാകുമ്പോൾ കരയിലൊരു തിരമാല ചുഴി ഉടലെടുത്ത പോലെ തോന്നിപ്പിക്കുന്ന മനോഹര രൂപത്തിലൊരു സ്റ്റേഡിയം.
ദമാം ∙ നിർമാണം പൂർത്തിയാകുമ്പോൾ കരയിലൊരു തിരമാല ചുഴി ഉടലെടുത്ത പോലെ തോന്നിപ്പിക്കുന്ന മനോഹര രൂപത്തിലൊരു സ്റ്റേഡിയം.
ദമാം ∙ നിർമാണം പൂർത്തിയാകുമ്പോൾ കരയിലൊരു തിരമാല ചുഴി ഉടലെടുത്ത പോലെ തോന്നിപ്പിക്കുന്ന മനോഹര രൂപത്തിലൊരു സ്റ്റേഡിയം.
ദമാം ∙ നിർമാണം പൂർത്തിയാകുമ്പോൾ കരയിലൊരു തിരമാല ചുഴി ഉടലെടുത്ത പോലെ തോന്നിപ്പിക്കുന്ന മനോഹര രൂപത്തിലൊരു സ്റ്റേഡിയം. സൗദി ചരിത്രത്തിലാദ്യമായി ആതിഥേയത്വം വഹിക്കുന്ന 2027 ലെ ഏഷ്യൻ കപ്പ് മത്സരങ്ങൾക്കുള്ള സ്റ്റേഡിയങ്ങളിലൊന്നായ ദമാം സ്റ്റേഡിയം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. നിലവിൽ അൽ ഖോബാറിൽ നിർമാണം പുരോഗമിക്കുന്ന ദമാം സ്റ്റേഡിയം ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്ന 8 പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നാണ്. എയർകണ്ടീഷൻ ചെയ്ത ഈ സ്റ്റേഡിയത്തിന്റെ പദ്ധതി നടപ്പാക്കുന്നത് ബെൽജിയം കമ്പനിയായ ബെസിക്സും സൗദി കമ്പനിയായ അൽബവാനിയും ഉൾപ്പെടുന്ന അരാംകോ നിയമിച്ച ഒരു സഖ്യത്തിന്റെ കുടക്കീഴിലാണ്.
ദമാം സ്റ്റേഡിയം നടപ്പിലാക്കുന്നതിനുള്ള ചെലവ് ഏകദേശം 3.7 ബില്യൻ റിയാലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിസ്തീർണ്ണം 80000 ചതുരശ്ര മീറ്ററിൽ കൂടുതലാണ്, കൂടാതെ 45000 കാണികളെ ഉൾക്കൊള്ളാൻ കഴിയും. 2026-ൽ സ്റ്റേഡിയം ഔദ്യോഗികമായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യൻ കപ്പ് മത്സരങ്ങളുടെ സ്റ്റേഡിയങ്ങളിൽ ഉൾപ്പെടുത്തും. ഗ്രൂപ്പ് ഘട്ടം മുതലുള്ള മത്സരങ്ങളും റൗണ്ട് ഓഫ് 16 മുതലുള്ള മത്സരങ്ങളും ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഇവിടെ നടക്കും.
പുതിയ ദമാം സ്റ്റേഡിയത്തിന്റ രൂപകൽപന നഗരത്തിന്റെ തീരങ്ങളിൽ സാധാരണയായി കാണുന്ന തിരമാല ചുഴിയുടെ ആകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. മുൻഭാഗത്തിന്റെയും മേൽക്കൂരയുടെ രൂപകൽപ്പനയുടെയും സ്വഭാവം ഇരിപ്പിടങ്ങളൊക്കെ കൈകാര്യം ചെയ്യുന്നതിനും സ്റ്റേഡിയം വായുസഞ്ചാരമാക്കുന്നതിനും പൂർണ്ണമായ വഴക്കം നൽകുന്നു. സ്റ്റേഡിയത്തിൽ ഒരു മെഷ് കവർ ഉണ്ടായിരിക്കും, അത് ഈർപ്പം അകറ്റുകയും വായുവിൽ നിന്നുള്ള പൊടി ഫിൽട്ടർ ചെയ്യാൻ സഹായിക്കും. തികച്ചും പരിസ്ഥിതി സൗഹൃദ രീതിയാണ് ഇതിന്റെ നിർമാണം.