ഷാർജയിൽ പെൺകുട്ടികളുമായി ഒറ്റമുറിയിൽ താമസിക്കുന്ന മലയാളി കുടുംബത്തിന് പ്രവാസികളുടെ സഹായഹസ്തം
ഷാർജ ∙ മക്കളെ സ്കൂളിൽ അയക്കാൻ പോലുമാകാതെ ദുരിതത്തിലായ ഷാർജയിലെ മലയാളി കുടുംബത്തിന് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് പ്രവാസികളുടെ സഹായഹസ്തം. അതേസമയം, എത്രയും പെട്ടെന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ് എന്നിവർ അറിയിച്ചു.
ഷാർജ ∙ മക്കളെ സ്കൂളിൽ അയക്കാൻ പോലുമാകാതെ ദുരിതത്തിലായ ഷാർജയിലെ മലയാളി കുടുംബത്തിന് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് പ്രവാസികളുടെ സഹായഹസ്തം. അതേസമയം, എത്രയും പെട്ടെന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ് എന്നിവർ അറിയിച്ചു.
ഷാർജ ∙ മക്കളെ സ്കൂളിൽ അയക്കാൻ പോലുമാകാതെ ദുരിതത്തിലായ ഷാർജയിലെ മലയാളി കുടുംബത്തിന് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് പ്രവാസികളുടെ സഹായഹസ്തം. അതേസമയം, എത്രയും പെട്ടെന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ് എന്നിവർ അറിയിച്ചു.
ഷാർജ ∙ മക്കളെ സ്കൂളിൽ അയക്കാൻ പോലുമാകാതെ ദുരിതത്തിലായ ഷാർജയിലെ മലയാളി കുടുംബത്തിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രവാസികളുടെ സഹായഹസ്തം. അതേസമയം, എത്രയും പെട്ടെന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ് എന്നിവർ അറിയിച്ചു. അസോസിയേഷന്റെ ഡിസ്ട്രസ് മാനേജ്മെന്റ് കോ ഒാർഡിനേറ്റർ അനീഷ് റഹ്മാൻ ഇന്ന് കുടംബത്തെ സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിക്കും. കുടംബത്തിന്റെ പ്രശ്നങ്ങൾ തീര്‍ത്ത് കൊടുക്കാനുള്ള ശ്രമം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് അനീഷ് റഹ്മാനും പറഞ്ഞു.
ഇതുകൂടാതെ, കാസർകോട്ടുകാരുടെ സാമൂഹിക സംഘടനയായ കെസെഫ്, ഇന്ത്യൻ പീപ്പിൾസ് ഫോറം, ഗ്ലോബൽ മലയാളി യൂണിയൻ എന്നിവരും ഒട്ടേറെ ഇതര സംഘടനകളും വ്യക്തികളും സാമൂഹിക പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കെസെഫ് ഭാരവാഹികൾ കുടുംബത്തെ സന്ദർശിച്ച് സഹായം ചെയ്യുമെന്ന് സെക്രട്ടറി മുരളീധരൻ നമ്പ്യാർ പറഞ്ഞു. ഇന്ത്യൻ പീപ്പിൾസ് ഫോറം പ്രതിനിധികളും കുടുംബത്തിന് സഹായവുമായി ചെല്ലും. കൂടാതെ, ഇന്ന് തന്നെ കുടുംബത്തെ സന്ദർശിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് ഉമ്മുൽഖുവൈൻ ആസ്ഥാനമാക്കിയുള്ള ഗ്ലോബൽ മലയാളി യൂണിയൻ ചെയർമാൻ അഡ്വ.ഫരീദും അറിയിച്ചു. കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർക്കുന്നതിനും താമസത്തിനും സൗകര്യം ചെയ്തുകൊടുക്കുന്നതുമാണ്. അത്യാവശ്യമായി വേണ്ട ഭക്ഷണസാധനങ്ങൾ ഇന്ന് എത്തിക്കുമെന്ന് ഷാർജ അൽ ജുബൈലിലെ ഡെലിവറി ജോലി ചെയ്യുന്ന സാമൂഹിക–ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ സിറാജ് വി.പി.കീഴ്മാടം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രൻ, അബുദാബിയിലെ ജീവകാരുണ്യപ്രവർത്തകൻ കൂടിയായ മലയാളി ബിസിനസുകാരൻ തുടങ്ങിയവരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബം ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിലെ റൂം വാടക അടയ്ക്കാനുള്ള തുക സ്വരൂപിച്ചതായി ഇവർക്കെല്ലാം പിന്തുണയുമായി രംഗത്തുള്ള അക്കാഫ് ഇവന്റ്സ് ഭാരവാഹി രഞ്ജിത് കോടോത്ത് പറ്ഞ്ഞു. തുക ഇന്ന് തന്നെ കുടുംബത്തിന് കൈമാറും. കൂടാതെ, വീസ അടിച്ചു പ്രശ്നപരിഹാരത്തിന് സഹായിക്കാമെന്ന് പറഞ്ഞ് ദുബായിലെ ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ 2,500 ദിർഹം കൈക്കലാക്കിയ സംഭവം അന്വേഷിച്ച് പണം മടക്കിക്കിട്ടാൻ ശ്രമിക്കുന്നതുമാണ്. എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കുടുംബത്തെ നാട്ടിലേയ്ക്ക് അയക്കാൻ പറ്റുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
സ്കൂളിൽ പോകാത്ത രണ്ട് പെൺകുട്ടികളടക്കമുള്ള മലയാളി കുടുംബം ഷാർജയിലെ ഒറ്റമുറി താമസയിടത്ത് പ്രതിസന്ധിയിലായ വാർത്ത ഇന്നലെയാണ് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിനെ തുടർന്നാണ് കാസർകോട് ബേക്കൽ സ്വദേശികളുടെ ജീവിതം വഴിമുട്ടിയത്. താമസിക്കുന്ന മുറിയുടെ വാടക പോലും കൊടുക്കാൻ കഴിയാത്തതിനാൽ ഏത് നിമിഷവും ഇറക്കിവിടുമെന്ന ഭീതിയിലാണ് പറക്കമുറ്റാത്ത കുട്ടികളടക്കമുള്ള ഇൗ കുടുംബം. പലപ്പോഴും ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നു.
13 വർഷം മുൻപാണ് കുടുംബം യുഎഇയിലെത്തിയത്. മിർദിഫിലെ ഒരു അറബിക് സ്കൂളിൽ ബസ് അറ്റൻഡറായി ജോലി ലഭിച്ചതിനെ തുടർന്ന് ആദ്യം ഭാര്യ ജയശ്രീയാണ് വന്നത്. ഒരു മാസം കഴിഞ്ഞ് ഭർത്താവ് പ്രകാശുമെത്തി. ഇൗ സ്കൂളിൽ നിന്ന് 2 വർഷത്തിന് ശേഷം ജെംസ് ലെഗസി സ്കൂളിൽ ജോലി ലഭിച്ചു. ഇതിനിടെ ഭർത്താവ് ഒരു ബന്ധുവിനോടൊപ്പം ചേർന്ന് ഗ്രോസറി ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനായി ജയശ്രീയുടെ ശമ്പളമടക്കം സമ്പാദ്യം മുഴുവൻ ചെലവഴിച്ചു. തുക തികയാതെ വന്നപ്പോൾ നാട്ടിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി നിക്ഷേപിച്ചു. ഇതോടെ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ വാടക കൊടുക്കാൻ പോലും കഴിയാതായി. തുടർന്ന് കെട്ടിടയുടമകൾ വാടക നൽകാത്തതിന് കേസ് കൊടുത്തു. ഇതുമൂലം ജയശ്രീക്ക് വീസ പുതുക്കാൻ കഴിഞ്ഞില്ല. എങ്കിലും 11 വർഷം ഇവിടെ ജോലി ചെയ്തു. പക്ഷേ, പിരിയുമ്പോൾ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്ന് ജയശ്രീ മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇവർ താമസിക്കുന്ന ഷാർജ അൽ നഹ്ദയിലെ ഒരു ഗ്രോസറിയിലാണ് ഭർത്താവ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന് ലഭിക്കുന്ന മാസശമ്പളം 1200 ദിർഹത്തിൽ നിന്ന് നല്ലൊരു സംഖ്യ വീസ ചെലവെന്ന പേരിൽ കടയുടമ ഇൗടാക്കുന്നു. ബാക്കി തുക നാലംഗ കുടുംബത്തിന്റെ നിത്യച്ചെലവിന് തന്നെ തികയുന്നില്ല. തൊട്ടടുത്ത് എവിടെയെങ്കിലും പാചക ജോലിയും മറ്റും ചെയ്ത് കിട്ടുന്ന തുക കൊണ്ടാണ് ഇത്രയും കാലം വാടക കൊടുത്തിരുന്നത്. എന്നാൽ അടുത്തിടെ നടുവേദന വന്ന് കുനിയാൻ പറ്റാത്തതിനാൽ ജോലിക്കൊന്നും പോകാനാകുന്നിലല. അതുകൊണ്ട് തന്നെ ഒരു മാസത്തെ ഫ്ലാറ്റ് വാടകയും ജല–വൈദ്യുതി ബില്ലുമടക്കം 2000 ദിർഹം നൽകാനുണ്ട്. ഇത് കൊടുക്കാത്തതിനാൽ എത്രയും പെട്ടെന്ന് മുറിയൊഴിയണമെന്നാണ് നടത്തിപ്പുകാരനായ പാക്കിസ്ഥാനി ആവശ്യപ്പെട്ടിട്ടുള്ളത്.
പത്തും അഞ്ചും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. മൂത്ത കുട്ടി രണ്ടാം ക്ലാസ് വരെ സ്കൂളില് പോയി പഠിച്ചു. രണ്ടാമത്തെയാൾക്ക് ഇതുവരെ സ്കൂളിൽ പോകാനായിട്ടില്ല. ഇടയ്ക്ക് മൂത്തയാളെ നാട്ടിൽ നിന്നുള്ള ഒരു ഒാൺലൈൻ ക്ലാസിൽ കുറച്ചുകാലം പഠിപ്പിച്ചു, അഞ്ചാം ക്ലാസ് പരീക്ഷയും എഴുതി. എന്നാൽ ഫീസ് നൽകാനാകാത്തതിനാൽ തുടർ പഠനത്തിന് അനുവദിക്കില്ലെന്ന് ഒാൺലൈൻ സ്ഥാപന അധികൃതർ പറഞ്ഞു.
ജയശ്രീയുടെ വീസാ കാലാവധി കഴിഞ്ഞ് 2 വർഷമായി. മൂത്ത മകളുടേത് 5 വർഷവും. കൂടാതെ, ഇളയവള്‍ക്ക് പാസ്പോർട്ടുണ്ടെങ്കിലും ഇതുവരെ വീസ എടുക്കാൻ കഴിഞ്ഞിട്ടില്ല. കുടുംബം നാട്ടിൽ പോയിട്ട് 9 വർഷമായിരിക്കുന്നു. നാട്ടിൽ ജയശ്രീക്ക് അമ്മയും അനുജനും മാത്രമേയുള്ളൂ. കടബാധ്യതകൾ വന്നപ്പോൾ ഉണ്ടായിരുന്ന വീട് വിറ്റു. ഇപ്പോൾ രോഗിയായ അമ്മ ബന്ധു വീട്ടിലാണ് കഴിയുന്നത്. ദുരിതത്തിലായതിനെ തുടര്‍ന്ന് ബന്ധുക്കളാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജയശ്രീ പറഞ്ഞു.നാട്ടിൽ പലരിൽ നിന്നായി പലിശയിനത്തില്‍ വാങ്ങിയ വൻ തുകയും ജയശ്രീയുടെ ശമ്പളത്തിൽ നിന്ന് എടുത്തുമാണ് പ്രകാശും ബന്ധുവും ചേർന്ന് ഗ്രോസറി തുടങ്ങിയത്. എന്നാൽ ഇൗ സംരംഭം വിചാരിത്ര വിജയമായില്ല. ഇതോടെ കടം കുന്നൂടി ഒരുവിൽ ഗ്രോസറി ഉപേക്ഷിക്കേണ്ടിവന്നു. നിലവിൽ നേരത്തെ താമസിച്ച 2 ഫ്ലാറ്റുകളുടെ വാടക കുടിശ്ശികയിനത്തിൽ 69,000 ദിർഹവും നാട്ടിൽ 80 ലക്ഷം രൂപയും നൽകാനുണ്ടെന്ന് ജയശ്രീ പറഞ്ഞു.
∙ കുട്ടികൾക്ക് നഷ്ടപ്പെടുന്നത് സുന്ദരമായ ബാല്യം
ബാല്യകാലം നഷ്ടപ്പെടുന്നതിലും ഭയാനകമായി ഒരു വ്യക്തിയുടെ ജീവിതത്തിൽ മറ്റൊന്നും സംഭവിക്കാനില്ല. മുതിരുമ്പോൾ എന്തൊക്കെ ദുരിതങ്ങളിലൂടെ ഇഴഞ്ഞുനീങ്ങേണ്ടി വന്നാലും ആ മധുരകാലത്തിന്റെ ഒാർമകളാണ് നമുക്ക് അതിജീവനത്തിനുള്ള ഇന്ധനമാകുക. ഇവിടെയാണ് പത്തും അഞ്ചും വയസുള്ള ഇൗ കുഞ്ഞുങ്ങളുടെ ജീവിതം പരാജയപ്പെട്ടുപോയിട്ടുള്ളത്. അവരുടേതല്ലാത്ത കാരണങ്ങളാൽ അവർ ആ കുട്ടിക്കാലത്തെ ഒരിടുങ്ങിയ മുറിയിൽ തളച്ചിടാൻ നിർബന്ധിതരായിരിക്കുകയാണ്. ഇത് കണ്ടില്ലെന്ന് നടിക്കാൻ ഉദ് ബുദ്ധരായ മലയാളി പ്രവാസി സമൂഹത്തിനും സാമൂഹിക സന്നദ്ധ സംഘടനകൾക്കും സാധിക്കുമോ?
ശ്വാസം മുട്ടിക്കുന്ന ഗന്ധമുള്ള കെട്ടിടത്തിലെ ഗ്രോസറി സാധനങ്ങളടക്കം കൂട്ടിയിട്ട കൊച്ചു മുറിയിൽ ഒാടിക്കളിക്കാൻ വെമ്പുന്ന രണ്ട് ബാല്യങ്ങൾ. ഏതൊരു കഠിനഹൃദയത്തെയും കൊത്തിവലിക്കുന്ന കാഴ്ച തന്നെ. സമപ്രായക്കാരൊക്കെ സ്കൂളിൽ പോകുന്നത് അവരും കാണുന്നില്ലെങ്കില്‍ പോലും അറിയുന്നുണ്ടായിരിക്കുമല്ലോ. എന്തിന് ആലോചിക്കുന്നെങ്കിലുമുണ്ടായിരിക്കില്ലേ?
കണ്ണടക്കാരിയായ മൂത്ത പെൺകുട്ടിയുടെ മുഖം അവളുടെ നിരാശയുടെ ആഴം വ്യക്തമാക്കുന്നു. എങ്കിലും, കുഞ്ഞനുജത്തിയെ തന്നോട് ചേർത്ത് നിർത്തി മുതിർന്നയാളുടെ പക്വത ആ കുട്ടി കാണിക്കുന്നു. കാലം അവളെ വലിയ നിലയിലെത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും അവരുടെ ഇന്നത്തെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നവർ ജീവിക്കുന്ന ഇൗ സമൂഹത്തിന് നേര്‍ക്ക് എന്നെങ്കിലും ആ കുട്ടികൾ കൈ ചൂണ്ടില്ലേ?
ബന്ധപ്പെടേണ്ട നമ്പർ: ബിന്ദു: +971 544969843