മുനിസിപ്പൽ റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ് മന്ത്രാലയത്തിന്‍റെ പേര് മാറ്റാൻ ഉത്തരവിട്ട് സൽമാൻ രാജാവ്
സുസ്ഥിര നഗരവികസന പദ്ധതികൾ കൈവരിക്കുന്നതിന് മന്ത്രാലയത്തിന്‍റെയും സെക്രട്ടേറിയറ്റുകളും മുനിസിപ്പാലിറ്റികളും ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്

റിയാദ് ∙ മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ് മന്ത്രാലയത്തിന്‍റെ പേര് മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയം എന്നാക്കി മാറ്റാൻ സൽമാൻ രാജാവ് ഉത്തരവിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി വികസിത നഗര അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന പുരോഗമനപരമായ ചുവടുവയ്പ്പാണ് പേര് മാറ്റമെന്ന് സൗദി ഭവന മന്ത്രി പറഞ്ഞു.
സുസ്ഥിര നഗരവികസന പദ്ധതികൾ കൈവരിക്കുന്നതിന് മന്ത്രാലയത്തിന്‍റെയും സെക്രട്ടേറിയറ്റുകളും മുനിസിപ്പാലിറ്റികളും ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനാണ് ഈ മാറ്റം ലക്ഷ്യമിടുന്നതെന്ന് കൂട്ടിച്ചേർത്തു. ഗുണഭോക്താക്കൾക്ക് നൂതനമായ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭവന മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും മുനിസിപ്പാലിറ്റികളെ ശാക്തീകരിക്കാനും ഇത് ശ്രമിക്കുന്നു.